തായ് ലന്റിൽ നടന്ന ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022 ചാമ്പ്യൻഷിപ്പിൽ മലയാളിയായ അനിയൻ മിഥുന് സ്വർണം. 70 കിലോഗ്രാം വിഭാഗത്തിലാണ് തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ സ്വർണം നേടിയത്.
സെമിയിൽ ചൈനയേയും ഫൈനലിൽ ആഫ്രിക്കയേയും തോൽപ്പിച്ചാണ് അനിയൻ മിഥുന്റെ സ്വർണനേട്ടം. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്.
Also Read- ‘റൊണാള്‍ഡോയ്ക്കും മെസ്സിയ്ക്കും ശേഷം എംബാപ്പെ’; അടുത്ത സൂപ്പർ താരമെന്ന് പോളണ്ട് പരിശീലകൻ
ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമായ മിഥുൻ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ സ്വർണമെഡൽ അടക്കം നേടിയിട്ടുണ്ട്.
അനിയൻ മിഥുന്റെ സ്വർണ നേട്ടത്തിൽ ടിഎൻ പ്രതാപൻ എംപിയും അഭിനന്ദനമറിയിച്ചു. കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭ ഉണ്ടെന്ന് തന്നെ താനടക്കമുള്ള പലരും തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.