HOME » NEWS » Sports » ANIYAN MIDHUN WON GOLD MEDAL IN SOUTH ASIAN INTERNATIONAL GAMES 2021

അനിയൻ മിഥുൻ വാക്കുപാലിച്ചു; ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം

സൗത്ത് ഏഷ്യൻ വുഷു മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് തൃശ്ശൂർ സ്വദേശി മിഥുൻ അനിയൻ

News18 Malayalam | news18-malayalam
Updated: April 1, 2021, 2:00 PM IST
അനിയൻ മിഥുൻ വാക്കുപാലിച്ചു; ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം
സൗത്ത് ഏഷ്യൻ വുഷു മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് തൃശ്ശൂർ സ്വദേശി മിഥുൻ അനിയൻ
  • Share this:
നേപ്പാളിൽ നടന്ന ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളികൾക്ക് അഭിമാനമായി അനിയൻ മിഥുനും. ഇന്ത്യൻ വുഷു ടീമിൽ ഇടം നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് തൃശ്ശൂർ നാട്ടിക സ്വദേശി അനിയൻ മിഥുൻ. 70 കിലോ കാറ്റഗറിയിലാണ് ഈ ഇരുപത്തിയെട്ടുകാരൻ മത്സരിച്ചത്.

പാകിസ്ഥാനായിരുന്നു ആദ്യ എതിരാളി. ഫൈനലിൽ നേപ്പാളിനേയും തറപറ്റിച്ചാണ് മിഥുൻ സ്വർണം നേടിയത്. മാർച്ച് 30 ന് നേപ്പാളിൽ വെച്ചായിരുന്നു മത്സരം. സൗത്ത് ഏഷ്യൻ ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിലെ ഏക ദക്ഷിണേന്ത്യൻ മത്സരാർത്ഥിയാണ് മിഥുൻ.


കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ കിക്ക്ബോസിംഗ്, വുഷു ഇനങ്ങളിൽ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേയാണ് മിഥുൻ കരാട്ടെയിലൂടെ ആയോധനകലയിലേക്ക് എത്തുന്നത്. പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു. തൃശൂർ സ്പോർട്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കുന്നത്.
Also Read-അഭിമാനമായി അനിയൻ മിഥുൻ; സൗത്ത് ഏഷ്യൻ വുഷു മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളി



സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അംഗീകൃത കോച്ചും കൂടിയാണ് മിഥുൻ. നായരുശ്ശേരി മോഹന്റേയും പൊന്നമ്മയുടേയും മകനാണ്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.
Also Read-Happy Birthday Virender Singh | ബധിര ഒളിംപിക്സിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരൻ; വീരേന്ദർ സിങിന് ഇന്ന് ജന്മദിനം

അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു മുഖ്യ പരിശീലകനായ കുൽദീപ് ഹണ്ടുവിന്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്. തൃശ്ശൂരിൽ എഴുപതോളം വിദ്യാർത്ഥികൾക്ക് വുഷു പരിശീലനവും മിഥുൻ നടത്തുന്നുണ്ട്. കൂടാതെ, മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്.



ചൈനീസ് വാക്കുകളായ "വൂഷു" അഥവാ ചൈനീസ് കുംഗ്‌ഫു മുഷ്ടി ഉപയോഗിച്ചും കാൽ കൊണ്ട് തൊഴിച്ചും എതിരാളിയെ വീഴ്ത്തുന്ന ആയോധനകലയാണ്. നിരവധി ശൈലികളിൽ അവതരിപ്പിക്കപ്പെടുന്ന വുഷുവിൽ കൈകളും വാൾ, കുന്തം ഗാഡ്‌ജെറ്റ് എന്നിവയും ആയുധങ്ങളായി ഉപയോഗിക്കും. രണ്ടോ അതിലധികമോ പേർ ചേർന്നാണ് വുഷു കളിക്കുന്നത്.
Published by: Naseeba TC
First published: April 1, 2021, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories