ഇന്റർഫേസ് /വാർത്ത /Sports / 'വീണ്ടും പന്ത് ചുരണ്ടി ഓസീസ് താരം?'; രണ്ടാം ഏകദിനത്തില്‍ ആദം സാമ്പയുടെ പ്രവൃത്തി വിവാദമാകുന്നു

'വീണ്ടും പന്ത് ചുരണ്ടി ഓസീസ് താരം?'; രണ്ടാം ഏകദിനത്തില്‍ ആദം സാമ്പയുടെ പ്രവൃത്തി വിവാദമാകുന്നു

 • Share this:

  സിഡ്‌നി: ലോക ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഓസീസ് താരങ്ങളുടെ പന്ത് ചുരണ്ടല്‍ വിവാദം. സംഭവത്തിലകപ്പെട്ട താരങ്ങളുടെ വിലക്ക് നീക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഓസീസ് ക്രിക്കറ്റിനെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് പുതിയ സംഭവ വികാസങ്ങളും.

  ദക്ഷിണാഫ്രിക്ക ഓസീസ് രണ്ടാം ഏകദിനത്തിനിടെ ഓസീസ് താരം ആദം സാമ്പ പന്ത് ചുരണ്ടലിനു സമാനമായ പ്രവൃത്തിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആദ്യ ഏകദിനത്തില്‍ ഓസീസ് തോറ്റിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ കംങ്കാരുക്കള്‍ ജയിച്ചിരുന്നു. തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ തോറ്റതിനു പിന്നാലെയായിരുന്നു ഈ ജയം.

  പന്തു ചുരണ്ടലിനു ശേഷം വാര്‍ണറും സ്മിത്തും ആദ്യമായി ഒരുമിച്ച് കളിച്ചു

  എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സിന്റെ 43 ാം ഓവര്‍ എറിഞ്ഞ സാമ്പ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് എന്തോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. പോക്കറ്റില്‍ നിന്ന് കൈയ്യെടുത്ത താരം പന്തിനുമേല്‍ തുടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

  പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യ; ലോകത്തിലെ ഒന്നാമനാകാന്‍ രോഹിത്

  എന്നാല്‍ ഇത് പന്ത് ചുരണ്ടല്‍ അല്ലെന്നും ഹാന്‍ഡ് വാര്‍മര്‍ മാത്രമാണ് താരം ഉപയോഗിച്ചതെന്നുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. നായകനായിരുന്ന സ്മിത്തിനെയും ഉപനായകന്‍ വാര്‍ണറെയും 12 മാസത്തേക്കും സ്പിന്നര്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തെതുടര്‍ന്ന് വിലക്കിയത്.

  First published:

  Tags: Australian cricketer, Cricket, Cricket australia, Cricket news