HOME » NEWS » Sports » ANUSHKA SHARMA AND VIRAT KOHLI SPOTTED WITH DAUGHTER VAMIKA GH

ഇംഗ്ലണ്ട് പര്യടനത്തിനായി കുടുംബത്തോടൊപ്പം യാത്ര തിരിച്ച് കോഹ്ലി; അനുഷ്കയുടേയും മകളുടേയും ചിത്രങ്ങൾ പുറത്ത്

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന പുരുഷ- വനിതാ ടീം അംഗങ്ങൾക്ക് അവരുടെ കുടുംബത്തെയും ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 4, 2021, 3:44 PM IST
ഇംഗ്ലണ്ട് പര്യടനത്തിനായി കുടുംബത്തോടൊപ്പം യാത്ര തിരിച്ച് കോഹ്ലി; അനുഷ്കയുടേയും മകളുടേയും ചിത്രങ്ങൾ പുറത്ത്
Virat Kohli, Anushka
  • Share this:
മകൾ വാമികക്ക് ഒപ്പമുള്ള വിരാട് കോഹ്ലിയുടെയും അനുഷ്ക്ക ശർമ്മയുടെയും ചിത്രങ്ങൾ പുറത്ത്. നാല് മാസം നീളുന്ന ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള യാത്രക്കിടെയാണ് ചിത്രങ്ങൾ എടുത്തത്. ഇംഗ്ലണ്ടിനെതിരെയുള്ള 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയും ന്യൂസിലാന്റിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരവുമാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിൽ ഉള്ളത്.

പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫറായ വൈറൽ ഭയാനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രം അണിഞ്ഞ് മാസ്ക്കും ധരിച്ചാണ് ഇരുവരെയും ഫോട്ടോയിൽ കാണുന്നത്. കുഞ്ഞിനെ മാറോട് ചേർത്ത് അനുഷ്ക്ക ടീം ബസിൽ നിന്നും ഇറങ്ങുന്നതാണ് ഒരു ഫോട്ടോയിൽ ഉള്ളത്. മറ്റൊരു ഫോട്ടോയിൽ കുഞ്ഞുമൊത്ത് അനുഷ്ക്ക വിരാട് കോഹ്ലിക്ക് ഒപ്പം നടക്കുന്നതും കാണാനാകും.


“ഇന്ത്യയുടെ പുരുഷ- വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ അടുത്ത ടൂർണമെൻ്റിനായി ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലാണ്. സ്വകാര്യ കാറുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം എല്ലാ താരങ്ങളും ഒരു ബസിൽ വന്നിറങ്ങിയപ്പോൾ മക്കൾക്കും പങ്കാളികൾക്കും ഒപ്പം ഇവരുടെയെല്ലാം ഫോട്ടോകളും എടുക്കപ്പെട്ടു” ഫോട്ടോ പങ്കുവെച്ച് വൈറൽ ഭവാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
You may also like:World Test Championship Final: 'വില്യംസണെ പൂട്ടാൻ പദ്ധതി തയാർ'; വെളിപ്പെടുത്തലുമായി മുഹമ്മദ്‌ സിറാജ്

മാസങ്ങൾ നീളുന്ന ടൂർണമെന്റായതിനാൽ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന പുരുഷ- വനിതാ ടീം അംഗങ്ങൾക്ക് അവരുടെ കുടുംബത്തെയും ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ താരങ്ങൾ ശക്തമായ ബയോ ബബിളിൽ തന്നെ തങ്ങേണ്ട സാഹചര്യം കൂടി കണക്കിൽ എടുത്താണ് പ്രിയപ്പെട്ടവരെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്.



അതേ സമയം പ്രസിഡന്റ് സൗരവ്‌ ഗാംഗുലി, സെക്രട്ടറി ജയ് ഷാ തുടങ്ങി ബിസിസിഐ യുടെ പ്രതിനിധികളാരും ജൂൺ 18 മുതൽ 22 വരെ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കാണാൻ എത്തില്ല. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ബിസിസിഐ പ്രതിനിധികളാരും പങ്കെടുക്കാത്തത്.

ലണ്ടനിൽ എത്തിയ ശേഷം പുരുഷ - വനിതാ ടീം അംഗങ്ങൾ സതാംപ്ടണിലേക്ക് പോകും. സതാംപ്ടണിലെ കർശനമായ ക്വാറന്റൈന് ശേഷം വനിതാ താരങ്ങൾ ബ്രിസ്റ്റോളിലേക്ക് തിരിക്കും.

വീട്ടിലും ഹോട്ടലിലുമായുള്ള 14 ദിവസത്തെ ക്വാറൻ്റൈന് ശേഷമാണ് ഇന്ത്യൻ ടീം അംഗങ്ങൾ ബുധനാഴ്ച്ച ലണ്ടനിലേക്കുള്ള ചാർട്ടേഡ് വിമാനം കയറിയയത്. ഇതിനിടെ 6 തവണ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും നേടേണ്ടതുണ്ടായിരുന്നു.

ലണ്ടനിൽ എത്തിയ ശേഷം മൂന്ന് ദിവസം റൂമുകളിൽ കർശനമായ ക്വാറൻ്റൈൻ വ്യവസ്ഥയിൽ താരങ്ങൾക്ക് കഴിയേണ്ടതായി വരും . ഇതിന് ശേഷം ജിം ഉപയോഗവും മറ്റ് പരിശീലങ്ങൾക്കും അവസരമുണ്ട്. പ്രധാന മത്സരങ്ങൾക്ക് മുമ്പ് 24 അംഗ പുരുഷ ടീമിന് 3 ദിന പരിശീലന മത്സരവുമുണ്ട്. മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻ്റെ ഫോട്ടോ എടുക്കുന്നതിൽ നിന്നും പാപ്പരാസികൾ വിട്ടു നിൽക്കണം എന്ന അഭ്യർത്ഥനയുമായി കോഹ്ലിയും അനുഷ്ക്കയും രംഗത്ത് എത്തിയിരുന്നു.
Published by: Naseeba TC
First published: June 4, 2021, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories