നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Anushka Sharma |'ഏത് ഇരുട്ടില്‍ നിന്നും ഉയിര്‍ത്തു വരുന്നവന്‍'; പിറന്നാള്‍ ദിനത്തില്‍ വിരാട് കോഹ്ലിയെക്കുറിച്ച് അനുഷ്‌ക

    Anushka Sharma |'ഏത് ഇരുട്ടില്‍ നിന്നും ഉയിര്‍ത്തു വരുന്നവന്‍'; പിറന്നാള്‍ ദിനത്തില്‍ വിരാട് കോഹ്ലിയെക്കുറിച്ച് അനുഷ്‌ക

    കോഹ്ലിയുടെ പിറന്നാള്‍ ദിനത്തില്‍ അനുഷ്‌ക പങ്കു വെച്ച ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ (Virat Kohli) ജന്മദിനമാണ് (Birthday) ഇന്ന്. വിരാട് കോഹ്ലിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് രംഗത്ത് എത്തുന്നത്. കോഹ്ലിയുടെ ഒരുപാട് ഫോട്ടോകളും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിരാട് കോഹ്ലിക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചാണ് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ (Anushka Sharma) ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

      ക്രിക്കറ്റ് പ്രേമികളുടെയും സിനിമാസ്വാദകരുടെയും പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. വിരാട് കോഹ്ലിയുടെ മുപ്പത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ അനുഷ്‌ക പങ്കു വെച്ച ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

      'ഈ ചിത്രത്തിനും നിങ്ങളുടെ ജീവിതത്തിനും ഒരു ഫില്‍റ്ററിന്റെ ആവശ്യമില്ല. സത്യസന്ധതയും ഉരുക്കുപോലുള്ള ധൈര്യവുമാണ് നിങ്ങളുടെ കാതല്‍. സങ്കോചങ്ങളെ നിഷ്പ്രഭമാക്കുന്ന ധൈര്യം. ഏതു ഇരുട്ടില്‍ നിന്നും ഉയിര്‍ത്തു വരുന്നവനാണ് നിങ്ങള്‍. നിര്‍ഭയത്വമല്ലാതെ മറ്റൊന്നും ശാശ്വതമായി നിങ്ങള്‍ മുറുകെ പിടിക്കാറില്ല, എല്ലാ രീതിയിലും നിങ്ങള്‍ നന്നായി മുന്നേറുകയാണ്.'



      'സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ പരസ്പരം ഇങ്ങനെയൊന്നും സംസാരിക്കുന്നവരല്ലെന്ന് അറിയാം, പക്ഷേ ചിലപ്പോള്‍ ലോകത്തോട് ഞാനിത് ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന്. നിങ്ങളെ ശരിക്കും അറിയുന്നവര്‍ ഭാഗ്യവാന്മാരാണെന്ന്. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി'- അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

      ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നാണ് ഇരുവരെയും വിളിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും അച്ഛനമ്മമാരായത്. പാരന്റ്ഹുഡ് എന്ന ജീവിതത്തിന്റെ പുതിയ അധ്യായം ആസ്വദിക്കുകയാണ് ഈ സെലിബ്രിറ്റി ദമ്പതികള്‍ ഇപ്പോള്‍.

      മകള്‍ വാമിക ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് കോഹ്ലി ആഘോഷിക്കുന്നത്. ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന തോല്‍വികള്‍ കാരണം ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ജന്മദിനത്തില്‍ മികച്ച പ്രകടനം നടത്തി അതിനെല്ലാം മറുപടി കൊടുക്കാന്‍ കൂടിയാകും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം നേടി തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യന്‍ ടീം. ഇന്നത്തെ മത്സരത്തിലും കോഹ്ലിയും സംഘവും ഇത് തുടരാനാകും അവര്‍ ലക്ഷ്യമിടുന്നത്.

      മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികളാണ് അനുഷ്‌കയും വിരാടും. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനോട് ഇരുവര്‍ക്കും താല്‍പര്യമില്ല. പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മകളെ ക്യാമറക്കണ്ണില്‍ പെടാത്ത രീതിയില്‍ മറച്ചുപിടിക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നില്‍ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടു നല്‍കുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
      Published by:Sarath Mohanan
      First published:
      )}