• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'ധോണി ആണെന്നാണോ നിന്റെ വിചാരം' ; ദിനേശ് കാർത്തിക്കിനെ വെറുതെവിടാതെ ആരാധകർ

മുൻതാരങ്ങളും വിമർശനവുമായി രംഗത്തെത്തി

news18
Updated: February 11, 2019, 2:04 PM IST
'ധോണി ആണെന്നാണോ നിന്റെ വിചാരം' ; ദിനേശ് കാർത്തിക്കിനെ വെറുതെവിടാതെ ആരാധകർ
മുൻതാരങ്ങളും വിമർശനവുമായി രംഗത്തെത്തി
news18
Updated: February 11, 2019, 2:04 PM IST
ബംഗ്ലാദേശിനെതിരായ നിതാഹാസ് ടി20 ഫൈനലില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് ടീമിനെ ജയിപ്പിച്ച പോരാളിയായിരുന്നു ദിനേശ് കാർത്തിക്ക്. ന്യൂലാന്റിനെതിരായ അവസാന ടി20യിലും ചരിത്രം ആവർത്തിച്ചു. പക്ഷെ വിജയം ന്യൂസിലാന്റിനൊപ്പമായിരുന്നു. ന്യൂസിലാന്റിനെതിരെയും അവസാന പന്തില്‍ കാര്‍ത്തിക് സിക്‌സര്‍ അടിച്ചെങ്കിലും ജയിക്കാന്‍ അത് പോരായിരുന്നു. അതിന് മുമ്പും അടിക്കണമായിരുന്നു. അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല നിര്‍ണായകമായ സമയത്ത് ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറിയതുമില്ല. ഒരു പക്ഷേ വഴിത്തിരിവായേക്കാമായിരുന്ന റണ്‍സായിരുന്നു അത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

  • പടിക്കൽ കലമുടച്ച് ഇന്ത്യ; ടി20 പരമ്പര ന്യൂസിലാൻഡിന്
  • Loading...

213 എന്ന കൂറ്റൻ വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. വിജയ് ശങ്കർ 43(28) ഋഷഭ് പന്ത് 28(12), ഹാർദിക് പാണ്ഡ്യ 21(11) എന്നിവർ തുടക്കത്തിൽ തകർത്തടിച്ചിട്ടും ഇന്ത്യൻ ഇന്നിംഗ്സ് 208 റൺസിൽ അവസാനിച്ചു. നന്നായി ബാറ്റ് ചെയ്തിരുന്ന ക്രുണാല്‍ പാണ്ഡ്യക്ക് എന്തിനാണ് സ്‌ട്രൈക്ക് നിഷേധിച്ചതെന്നാണ് ആരാധകര്‍ ദിനേശ് കാർത്തിക്കിനോട് ചോദിക്കുന്നത്. ദിനേശ് കാർത്തിക്കും ക്രുണാൽ പാണ്ഡ്യയും 63 റൺ‌സിന്റെ മികച്ച കൂട്ടുകെട്ടുമായി വിജയതീരത്തേക്ക് ഇന്ത്യയെ എത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ വിജയം ന്യൂസിലാന്റിനായിരുന്നു. ഇതോടെയാണ് ആരാധകർ ദിനേശ് കാർത്തിക്കിന് നേരെ തിരിഞ്ഞത്. 16 പന്തിൽ നാല് സിക്സർ സഹിതം 33 റൺസെടുത്തിട്ടും ഓടാത്ത ഒരു സിംഗിളിന്റെ പേരിലാണ് കാർത്തിക്ക് ട്രോൾ മഴ നേരിടുന്നത്.



2012ല്‍ ഓസ്ട്രേലിയക്കെതിരെ ധോണി ഇത് പോലെ സിക്സറടിച്ച് കളി നിയന്ത്രണത്തിലാക്കിയിരുന്നു. അന്ന് നാല് പന്തില്‍ 12 റണ്‍സ് വേണ്ട സമയത്ത് അശ്വിന്‍റെ സിംഗിളില്‍ രണ്ട് റണ്‍സ് ഓടാമായിരുന്നെങ്കിലും ധോണി ഓടിയിരുന്നില്ല. പിന്നീട് ധോണി തന്നെ കളി ജയിപ്പിച്ചിരുന്നു. ഇത് ചേര്‍ത്താണ് കാര്‍ത്തിക്കിനെ ട്രോളുന്നത്. ഇങ്ങനെ ജയിക്കാൻ ധോണി ആണെന്നാണോ വിചാരം എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ക്രൂണാലിന് സിംഗിൾ നിഷേധിച്ചതിനെതിരെ കമന്ററി ബോക്സിൽ ഗൗതം ഗംഭീർ തന്നെ പൊട്ടിത്തെറിച്ചിരുന്നു. ഒരു റൺ ഓടാതിരിക്കാൻ മറുവശത്ത് ബാറ്റ് ചെയ്യുന്നത് വാലറ്റക്കാരൻ അല്ലെന്ന് ഓർക്കണമായിരുന്നുവെന്നാണ് ഗംഭീർ പറഞ്ഞത്. സഞ്ജയ് മഞ്ജരേക്കറും സമാനമായ നിലപാടാണ് പങ്കുവച്ചത്.

 







First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...