ഖത്തർ ലോകകപ്പിന്റെ ഫൈനൽ അങ്കത്തിൽ അർജന്റീനയെ നേരിടാൻ ഫ്രാൻസ് സജ്ജം. സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ജിറൂദിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ താരത്തെ ഇറക്കിയതോടെ ആശങ്കകളെ അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന് ദിദിയെര്‍ ദെഷാംപ്സ്.
4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാംപ്സ് ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്. ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്.
Also Read-‘ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും’; ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്
ചൗമെനിയും, അന്റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്റെ മധ്യനിര. ഫൈനലിനായി ഇരു ടീമുകളും ലൂസൈല്‍ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
സ്റ്റാര്‍ട്ടിംഗ് ഇലവന്: ലോറിസ് – കൗണ്ടേ, വരാനെ, ഉപമെക്കാനോ, ഹെർണാണ്ടസ് – ഗ്രീസ്മാൻ, ചൗമെനി, റാബിയോറ്റ് – ഒ.ഡെംബെലെ, എംബാപ്പെ, ജിറൂദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.