• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മരണക്കയം കടന്ന് അർജന്‍റീന; പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ


Updated: June 27, 2018, 1:49 AM IST
മരണക്കയം കടന്ന് അർജന്‍റീന; പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ

Updated: June 27, 2018, 1:49 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗ്: വിമർശകരുടെ വായടപ്പിച്ച് അർജന്‍റീന. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മെസി ഗോളടിച്ചപ്പോൾ അർജന്‍റീന പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ഡിയിലെ ജീവൻമരണ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നൈജീരിയയെയാണ് അർജന്‍റീന തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ഫ്രാൻസ് ആണ് അർജന്‍റീനയുടെ എതിരാളികൾ. മെസി, റോഹോ എന്നിവർ അർജന്‍റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ വിക്ടർ മോസസ് പെനാൽറ്റിയിലൂടെയാണ് നൈജീരിയയുടെ ഗോൾ നേടിയത്.
Loading...


14-ാം മിനിട്ടിൽ മെസിയുടെ തകർപ്പൻ ഷോട്ടിലൂടെ മുന്നിലെത്തിയ അർജന്‍റീനയെ വിറപ്പിച്ച് 51-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. സമനില പോലും മരണത്തിന് തുല്യമായ കളിയിൽ ഇതോടെ പുറത്താകൽ ഭീതിയിലായി മെസിപ്പട. അര മണിക്കൂറോളം ഗോളൊന്നും പിറക്കാതിരുന്നതോടെ അർജന്‍റീന ആരാധകരുടെ ചങ്കിടിപ്പേറി. എന്നാൽ 86-ാം മിനിട്ടിൽ മാർക്കസ് റോഹോയിലൂടെ അർജന്‍റീന ഗോൾ കണ്ടെത്തിയതോടെ ആരാധകർ ആനന്ദലഹരിയിലായി. ഗബ്രിയേൽ മെർക്കാഡോയുടെ ക്രോസിൽനിന്നായിരുന്നു തകർപ്പനൊരു വോളിയിലൂടെ റോഹോ നൈജീരിയൻ ഗോൾവല ചലിപ്പിച്ചത്.



കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് അഞ്ച് മാറ്റങ്ങളുമായാണ് അർജന്‍റീന കളിക്കാനിറങ്ങിയത്. വെറ്ററൻ താരങ്ങളായ ഡി മരിയ, മഷറാനോ, ബനേഗ, മാർക്കസ് റോഹോ എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. മധ്യനിരയിൽ കളംനിറഞ്ഞു കളിച്ച എവർ ബനേഗയുടെ പാസിൽനിന്നാണ് മെസിയുടെ എണ്ണം പറഞ്ഞ ഗോൾ പിറന്നത്. മൈതാനമധ്യത്തിൽനിന്ന് ബനേഗ കൊടുത്ത നീളൻ ലോബ് ബോക്സിന് പുറത്തുനിന്ന മെസി വലതുഭാഗത്തുനിന്ന് തുടവെച്ച് പിടിച്ചെടുത്തു. പ്രതിരോധതാരം ഒമേറുവിനെ മറികടന്ന് ഉജ്ജ്വലമായൊരു വലങ്കാൽ ഷോട്ടിലുടെ വെടിയുണ്ട കണക്കെ മെസി പന്ത് വലയിലേക്ക് പായിച്ചപ്പോൾ നൈജീരിയൻ ഗോൾകീപ്പർ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു.



ആദ്യ പകുതിയിൽ ലീഡുയർത്താൻ ചില നല്ല അവസരങ്ങൾ അർജന്‍റീനയ്ക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് നൈജീരിയ ചിത്രത്തിലേ ഇല്ലായിരുന്നുവെന്ന് പറയാം.



ഗ്രൂപ്പിലെ മറ്റൊരു മൽസരത്തിൽ ഐസ് ലൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. മിലൻ ബെൽഡെജ്, ഇവാൻ പെറിസിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കായി ഗോളടിച്ചപ്പോൾ ജിൽഫി സിഗേർഡ്സനാണ് ഐസ് ലൻഡിനുവേണ്ടി ലക്ഷ്യം കണ്ടത്. പ്രീ ക്വാർട്ടറിൽ ഡെൻമാർക്കാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

ഹൈലൈറ്റ്സ്
14' ലയണൽ മെസിയുടെ ഗോളിൽ അർജന്‍റീന മുന്നിൽ

32' നൈജീരിയൻ താരം ലിയോൺ ബലോഗന് മഞ്ഞ കാർഡ്

49' ജാവിയർ മഷരാനോയ്ക്ക് മഞ്ഞ കാർഡ്

51' പെനാൽട്ടി കിക്കിലൂടെ വിക്ടർ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു

64' അർജന്‍റീനയുടെ എവർ ബനേഗയ്ക്ക് മഞ്ഞ കാർഡ്

86' മാർക്കസ് റോഹോയിലൂടെ അർജന്‍റീനയ്ക്ക് നിർണായക ലീഡ്

90' നൈജീരിയയുടെ ക്യാപ്റ്റൻ ജോൺ ഒബി മൈകലിനെ മഞ്ഞ കാർഡ്

90+4' മെസിക്ക് മഞ്ഞ കാർഡ്
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍