നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • BRA vs ARG| കോപ്പ അമേരിക്കയിലെ തോൽവിക്ക് കണക്ക് വീട്ടാൻ ബ്രസീൽ, ജയം തുടരാൻ അർജന്റീന; ക്ലാസിക് പോരാട്ടം നാളെ

    BRA vs ARG| കോപ്പ അമേരിക്കയിലെ തോൽവിക്ക് കണക്ക് വീട്ടാൻ ബ്രസീൽ, ജയം തുടരാൻ അർജന്റീന; ക്ലാസിക് പോരാട്ടം നാളെ

    ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരത്തിന്റെ കിക്കോഫ്

    Credits: Getty images

    Credits: Getty images

    • Share this:
      ലോകകപ്പ് ഫുട്‍ബോൾ യോഗ്യത പോരാട്ടത്തിൽ നാളെ വമ്പൻ പോരാട്ടം. ലാറ്റിനമേരിക്കൻ റൗണ്ട് യോഗ്യതാ പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും നാളെ മത്സരിക്കാൻ ഇറങ്ങുന്നു. ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇരുവരും നേർക്കുനേർ എത്തുമ്പോൾ ഒരുങ്ങുന്നത് അടുത്തിടെ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവർത്തനം കൂടിയാണ്. കോപ്പയിലെ ഫൈനലിന് ശേഷം ഇരുവരും നേർക്കുനേർ വരുന്ന ആദ്യത്തെ മത്സരം കൂടിയാണിത്.

      മാറക്കാനയിൽ നടന്ന ഫൈനലിൽ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയത്. അന്നത്തെ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഉറച്ച് ബ്രസീൽ ഇറങ്ങുമ്പോൾ മറുവശത്ത് ജയം തുടരാൻ തന്നെയാകും അർജന്റീനയും ലക്ഷ്യമിടുന്നത്. ഇരുവർക്കും മത്സരം അഭിമാന പോരാട്ടം ആണെന്നതിനാൽ മത്സരം ആവേശകരമായിരിക്കും.

      അവസാനം നടന്ന മത്സരങ്ങൾ ജയിച്ചാണ് ബ്രസീലും അർജന്റീനയും ഈ മത്സരത്തിനിറങ്ങുന്നത്. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തകർത്തപ്പോൾ ബ്രസീല്‍ ഒറ്റ ഗോളിന് ചിലെയെ മറികടന്നാണ് വരുന്നത്.

      അർജന്റീനയ്ക്കായി പ്രധാന താരങ്ങൾ എല്ലാവരും അണിനിരക്കുന്നുണ്ട്. അതേസമയം പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെ കൂടാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തി സഹതാരങ്ങൾ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും നാളെ നടക്കുന്ന ബ്രസീൽ അർജന്റീന പോരാട്ടത്തിനുണ്ട്. ഇരുവരും അവസാനം ഏറ്റുമുട്ടിയത് അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിലായിരുന്നു.

      Also read- Cristiano Ronaldo | ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍; ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

      ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അര്‍ജന്റീന 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

      ഇന്ത്യൻ സമയം രാത്രി 12.30ന് മത്സരം ആരംഭിക്കും.

      Also read- Kerala Blasters| ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കിരീടം; പ്രമുഖ താരങ്ങളെ അണിനിരത്തി മഞ്ഞപ്പട കൊൽക്കത്തയിലേക്ക്

      അർജന്റീന സാധ്യതാ ഇലവൻ:

      ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ് (ഗോൾകീപ്പർ), ഗോൺസാലോ മോണ്ടിയൽ, റൊമേരോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ, ഡി പോൾ, പരഡെസ്, ലൊ സെൽസോ, ഡി മരിയ, ലൗറ്ററോ മാർട്ടിനസ്

      ബ്രസീൽ സാധ്യതാ ഇലവൻ:

      നെയ്മർ, റിച്ചാർലിസൺ, പക്വറ്റ, എവർട്ടൻ, ഫ്രെഡ്, കാസിമീറോ, റെനാൻ ലോദി, മാർക്വീഞ്ഞോസ്, തിയാഗോ സിൽവ, ഡാനിലോ എഡേഴ്സൺ (ഗോൾകീപ്പർ)

      Also read- പോർച്ചുഗലിന്റെ ജയം; പെപ്പെയുടെ വിജയാഘോഷം സെക്യൂരിറ്റി ജീവനക്കാരനൊപ്പം - വൈറൽ വീഡിയോ

      Summary

      Argentina and Brazil clash again in the World Cup Qualifiers tomorrow at 12.30am (IST)
      Published by:Naveen
      First published:
      )}