• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹിഗ്വെയ്ൻ ഇല്ല; പകരം പവൻ- അർജന്‍റീന ടീം ഇങ്ങനെ

News18 Malayalam
Updated: June 30, 2018, 7:29 PM IST
ഹിഗ്വെയ്ൻ ഇല്ല; പകരം പവൻ- അർജന്‍റീന ടീം ഇങ്ങനെ
News18 Malayalam
Updated: June 30, 2018, 7:29 PM IST
മോസ്കോ: ഫ്രാൻസിനെതിരായ നിർണായക പോരാട്ടത്തിനിറങ്ങുന്ന അർജന്‍റീന ആദ്യ ഇലവനിൽനിന്ന് ഗോൺസാലോ ഹിഗ്വെയ്നെ ഒഴിവാക്കി. മെസിക്കൊപ്പം ഡി മരിയയും പവനുമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നൈജീരിയയ്ക്കെതിരെ ഗോൾവലയം കാത്ത അർമാനിയെ നിലനിർത്തുകയും ചെയ്തു. റോജോയ്ക്കും ഓട്ടമെൻഡിക്കുമൊപ്പം മെര്‍കാഡോ ടാഗ്ലിയാഫികോ പ്രതിരോധക്കോട്ട കെട്ടും. മധ്യനിരയില്‍ പെരസ്, മഷറാനോ, ബനേഗ എന്നിവരും അണിനിരക്കും. 4-3-3 എന്ന ശൈലിയിലാകും അര്‍ജന്‍റീന പന്തുതട്ടുക.

അതേസമയം ഫ്രാന്‍സ് 4- 2-3-1 എന്ന ശൈലിയിലാണ് ടീമിനെ അണിനിരത്തിയിരിക്കുന്നത്. ഒളിവര്‍ ജിറൗഡ് ഏക സ്ട്രൈക്കറാകുമ്പോള്‍ ഗ്രീസ്മാനും എംബാപ്പയും മാറ്റ്ഡിയും തൊട്ടുപിന്നില്‍ കരുത്തു പകരും, പോഗ്ബയ്ക്കൊപ്പം കാന്‍റെ ഇവരുടെ തൊട്ടുപിന്നില്‍ കളി നിയന്ത്രിക്കും. പവാര്‍ഡും വാര്‍റെ, ഉംറ്റിറ്റി, ഹെര്‍നാണ്ടസ് എന്നിവര്‍ക്കാണ് പ്രതിരോധത്തിന്‍റെ ചുമതല. ഒന്നാം നമ്പര്‍ ഗോളി ഹ്യൂഗോ ലോറിസാണ് ഫ്രാൻസിന്‍റെ വല കാക്കുക.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...