നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Copa America|കോപ്പ അമേരിക്ക: മുന്നിൽ നിന്ന് നയിച്ച് മെസ്സി; ഇക്വഡോറിനെ തകർത്ത് അർജന്റീന സെമിയിൽ; എതിരാളികൾ കൊളംബിയ

    Copa America|കോപ്പ അമേരിക്ക: മുന്നിൽ നിന്ന് നയിച്ച് മെസ്സി; ഇക്വഡോറിനെ തകർത്ത് അർജന്റീന സെമിയിൽ; എതിരാളികൾ കൊളംബിയ

    റോഡിഗ്രോ ഡി പോൾ, ലൗറ്റാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകൾക്ക് വഴിയൊരുക്കിയ മെസ്സി ഫ്രീകിക്കിലൂടെ ടീമിന്റെ മൂന്നാം ഗോളും നേടി.

    Argentina team

    Argentina team

    • Share this:


      കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ തകർത്ത് അർജന്റീന സെമിയിൽ പ്രവേശിച്ചു. സൂപ്പർ താരം ലയണൽ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഇക്വഡോറിനെ തകർത്ത് വിട്ടത്. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് എതിരാളികൾ.

      റോഡിഗ്രോ ഡി പോൾ, ലൗറ്റാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകൾക്ക് വഴിയൊരുക്കിയ മെസ്സി ഫ്രീകിക്കിലൂടെ ടീമിന്റെ മൂന്നാം ഗോളും നേടി.

      മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ആക്രമണത്തിലൂന്നിയ കളിയാണ് അർജൻ്റീന പുറത്തെടുത്തത്. ഇക്വഡോറിനെ പ്രതിരോധത്തിലാക്കിയ അവർ രണ്ടാം മിനിറ്റിൽ തന്നെ ഒരു അവസരം തുറന്നെടുത്തു. ലൗറ്റാരോ മാർട്ടിനെസിന്റെ ഗോൾശ്രമം ഗലിൻഡസ് തടഞ്ഞിട്ടു. പിന്നാലെ നാലാം മിനിറ്റിൽ ലോ ചെൽസോയും ഒരു അവസരം നഷ്ടപ്പെടുത്തി. 14ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോൾശ്രമം കൃത്യമായ ഇടപെടലിലൂടെ ഇക്വഡോർ പ്രതിരോധനിര താരം ആർബൊലെഡ തടഞ്ഞു. 23ാം മിനിറ്റിലാണ് കളിയിലെ ഏറ്റവും വലിയ അവസരം വന്നത്. പത്നുമായി മുന്നേറിയ ലയണൽ മെസ്സി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ എടുത്ത ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്കാണ് തെറിച്ചത്.

      24ാം മിനിറ്റിൽ ഇക്വഡോറിനും ഒരു അവസരം ലഭിച്ചു. ജെഗസൺ മെൻഡസിന്റെ തകർപ്പൻ ഷോട്ട് അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് മികച്ച സേവിലൂടെ ഗോളാകാതെ കാത്തു. പിന്നാലെ 38ാം മിനിറ്റിൽ എന്നെർ വലൻസിയയിലൂടെ വീണ്ടും ഇക്വഡോറിന് അവസരം ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ താരത്തിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെ 40ാം മിനിറ്റിൽ അർജൻ്റീന ഗോൾ നേടി കളിയിൽ മുന്നിലെത്തി. മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അർജന്റീനയ്ക്ക് ലീഡ് നൽകിയത്. മെസ്സിയുടെ തുടക്കമിട്ട മുന്നേറ്റത്തിൽ നിന്നും കിട്ടിയ പന്തിൽ ഗോൾ ലക്ഷ്യം വെച്ച് ലൗറ്റാരോ മാർട്ടിനെസ് ഷോട്ട് എടുത്തെങ്കിലും ഇക്വഡോർ ഗോളി ഹെർനൻ ഗലിൻഡസ് ഇത് തടഞ്ഞിട്ടു. പന്ത് നേരെ ചെന്നത് മെസ്സിയുടെ അടുത്തേക്ക് ആയിരുന്നു. മെസ്സിയെ തടയാനായി മുന്നോട്ട് വന്ന ഇക്വഡോർ ഗോളിയെ കബളിപ്പിച്ച് താരം അത് ഗോളിന് മുന്നിൽ നിൽക്കുകയായിരുന്ന പോളിന് നീട്ടിനൽകി. പന്ത് സ്വീകരിച്ച് പോൾ എടുത്ത ഷോട്ട് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഇക്വഡോർ താരങ്ങളെ മറികടന്ന് വലയിലേക്ക് കയറി. ഗോൾ വീണതിന് ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ അർജൻ്റീന ഇക്വഡോറിന് അധികം അവസരം നൽകാതെ ആദ്യ പകുതി അവസാനിപ്പിച്ചു.

      രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയ കളിയാണ് അർജൻ്റീന പുറത്തെടുത്തത്. ഇടയ്ക്ക് കിട്ടുന്ന അവസരങ്ങളിൽ മാത്രം മുന്നേറ്റം നടത്തി ഇക്വഡോറിനെ ഗോൾ നേടാൻ അനുവദിക്കാതെ നിർത്തുക എന്ന തന്ത്രമാണ് അവർ പുറത്തെടുത്തത്.

      കളി അവസാന പത്ത് മിനിറ്റിലേക്ക് കടന്നപ്പോൾ ഗോൾ നേടി സമനില കണ്ടെത്തുവാൻ ഇക്വഡോർ മുന്നേറ്റം ശക്തമാക്കി. ഇതിനിടയിൽ ഇക്വഡോർ പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്ന് അർജൻ്റീന കളിയിൽ ലീഡുയർത്തി. 84ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധ നിര താരം പന്ത് കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ പിഴവിൽ നിന്നും പന്ത് ലഭിച്ച മെസ്സി നീട്ടി നൽകിയ പന്ത് മാർട്ടിനെസ് വലയിൽ എത്തിച്ചു. പിന്നാലെ ഇക്വഡോർ ബോക്സിന് തൊട്ട് മുന്നിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നും മെസ്സി ടീമിൻ്റെ മൂന്നാം ഗോളും കണ്ടെത്തി. ഡി മരിയക്കെതിരായ പിയെറോ ഹിൻകാപിയയുടെ ഫൗളിനെ തുടർന്നായിരുന്നു ഫ്രീകിക്ക്. വാർ പരിശോധനക്ക് ശേഷം റഫറി ഇക്വഡോർ താരത്തിന് ചുവപ്പു കാർഡ് നൽകുകയും ചെയ്തു.

      നേരത്തെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഡേവിഡ് ഒസ്പിനയുടെ മികവിൽ കൊളംബിയ യുറുഗ്വായെ മറികടന്നു. 4-2 എന്ന സ്കോറിന് ആയിരുന്നു കൊളംബിയയുടെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾരഹിത സമനില ആയതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കൊളംബിയൻ ക്യാപ്റ്റൻ ആയ ഒസ്പിന യുറുഗ്വായ് താരങ്ങൾ എടുത്ത രണ്ട് കിക്കുകൾ ആണ് തടഞ്ഞിട്ടത്.

      Summary

      Argentina beat Equador by 3-0 to advance to the Semi final, Argentina will face Colombia.
      Published by:Naveen
      First published:
      )}