ഇഷ്ടടീമിന് പിന്തുണ അറിയിച്ചുള്ള ആരാധകപുടെ ഫ്ലെക്സ് യുദ്ധം കരയും കടന്ന് പുഴവരെ എത്തിയ കാഴ്ചയാണ് ഇത്തവണ കണ്ടത്. പുള്ളാവൂര്‍ പുഴയിലെ മെസിയും നെയ്മറും റോണാള്‍ഡോയും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് അത്ഭുത കാഴ്ചയായി മാറി. ഇപ്പോഴിതാ ലോകകപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് കരയും പുഴയും കടന്ന് കടലില്‍ വരെ എത്തിനില്‍ക്കുകയാണ് ആരാധകരുടെ ആവേശം.
പവിഴപുറ്റുകള്‍ തിളങ്ങി നില്ക്കുന്ന ലക്ഷദ്വീപിന്റെ ആഴക്കടലില്‍ അര്‍ജന്റീന നായകന് ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിരിക്കുകയാണ് കവരത്തിയിലെ ആരാധകര്‍. അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് ആരാധകര്‍ പ്രഖ്യാപിച്ചിരുന്നു.
View this post on Instagram
അവസാനം പ്രഖ്യാപിച്ചത് പോലെ അര്‍ജന്റീന ഫൈനലിലും മെസി കടലിലുമെത്തി. ആഴക്കടലില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് കലാശപ്പോര്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.