• HOME
 • »
 • NEWS
 • »
 • sports
 • »
 • ARG vs BRA മത്സരം തുടങ്ങും വരെ അധികൃതർ എവിടെയായിരുന്നു? കോവിഡ് പ്രോട്ടോകോൾ വിവാദത്തിൽ അർജന്റീന

ARG vs BRA മത്സരം തുടങ്ങും വരെ അധികൃതർ എവിടെയായിരുന്നു? കോവിഡ് പ്രോട്ടോകോൾ വിവാദത്തിൽ അർജന്റീന

ബ്രസീലുമായുള്ള മത്സരത്തിന് മുന്നോടിയായി മൂന്നു ദിവസം മുൻപേ തങ്ങളുടെ ടീം എല്ലാ നിബന്ധനകളും പാലിച്ച്‌ ബ്രസീലില്‍ എത്തിയിട്ടും മത്സരം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു നടപടി എടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് എ എഫ് എ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചത്.

Credits: Twitter

Credits: Twitter

 • Last Updated :
 • Share this:
  ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അർജന്റീന ബ്രസീൽ മത്സരം ഇടയ്ക്ക് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ എഫ് എ). ബ്രസീലുമായുള്ള മത്സരത്തിന് മുന്നോടിയായി മൂന്നു ദിവസം മുൻപേ തങ്ങളുടെ ടീം എല്ലാ നിബന്ധനകളും പാലിച്ച്‌ ബ്രസീലില്‍ എത്തിയിട്ടും മത്സരം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു നടപടി എടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് എ എഫ് എ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചത്.

  "സാവോ പോളോയില്‍ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം ഉപേക്ഷിച്ച നടപടിയിൽ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ പോലെ തന്നെ, കളി ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള അന്‍വിസയുടെ ഇടപെടല്‍ എ എഫ് എയെയും ആശ്ചര്യപ്പെടുത്തി. ഖത്തര്‍ 2022 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായി, കോണ്‍മബോള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ അല്‍ബിസെലസ്റ്റെ (അർജന്റീന) സംഘം സെപ്തംബര്‍ മൂന്നിന് രാവിലെ എട്ടു മണിക്ക് ബ്രസീലില്‍ എത്തിയിരുന്നു. കോണ്‍മെബോള്‍ അധികൃതരുടെയും മാച്ച്‌ റഫറിയുടെയും റിപ്പോര്‍ട്ട് കിട്ടിയശേഷം ഇതു സംബന്ധിച്ച്‌ ഞങ്ങള്‍ ഫിഫയുമായി സംസാരിക്കും. ഇത്രയും പ്രാധാന്യമുള്ള മത്സരത്തില്‍ സ്പോർട്സിന്റെ ആവേശത്തെ തകർക്കുന്ന നടപടികൾ ഉണ്ടായിക്കൂടാ" - എ എഫ് എ പ്രസ്താവനയില്‍ വ്യക്തമാക്കി.


  തെക്കേ അമേരിക്കയിലെ ഫുട്‍ബോൾ സംഘടനയായ കോൺമെബോളും സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് ഫിഫയുടെ മേൽനോട്ടത്തിൽ ആണെന്നും ആയതിനാൽ കളി നടത്തിപ്പ് സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാനുള്ള അധികാരം ഫിഫയ്ക്കാണെന്നുമാണ് കോൺമെബോൾ ട്വീറ്റ് ചെയ്തത്.


  അതേസമയം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നില്ലെന്ന നാല് അര്‍ജന്റീന കളിക്കാരുടെ സത്യവാങ്മൂലത്തിൽ പിശക് കണ്ടെത്തിയതിനെ തുടർന്നാണ് കളിയില്‍ ഇടപെടാന്‍ പൊലീസിനോട് നിര്‍ദേശിച്ചതെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗമായ അന്‍വിസ പറഞ്ഞു. വെനസ്വേലയിലെ കാരകാസില്‍ നിന്ന് ബ്രസീലിലെത്തിയ അർജന്റീനിയയുടെ കളിക്കാര്‍ നല്‍കിയ സത്യവാങ്മൂലം തെറ്റാണെന്ന് ചില റിപ്പോർട്ടുകളിൽ നിന്നുമാണ് കണ്ടെത്തിയതെന്നും ഇതേത്തുടർന്നാണ് ഫെഡറല്‍ പൊലീസിനോട് മത്സരത്തിനിടയിൽ ഇടപെടാൻ ആവശ്യപ്പെട്ടതെന്നും അന്‍വിസ പ്രസ്താവനയില്‍ വ്യക്തമാക്കി.

  മത്സരം തുടങ്ങി ഏഴാം മിനിറ്റിലാണ് സംഭവം നടന്നത്. പ്രീമിയർ ലീഗിൽ വിവിധ ടീമുകളിലായി കളിക്കുന്ന അർജന്റീനയുടെ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്,ബുയന്‍ഡിയ,റൊമേരോ,ലോ സെല്‍സോ എന്നിവർ ക്വാറന്റീൻ നിയമങ്ങൾ പാലിക്കാതെയാണ് മത്സരത്തിനിറങ്ങിയത് എന്ന പരാതിയിലാണ് ആരോഗ്യ പ്രവർത്തകർ കളത്തിലേക്ക് ഇറങ്ങിയത്. തുടർന്ന് ഈ താരങ്ങളോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ളത്തിൽ ഇറങ്ങിയ അധികൃതരും അർജന്റീന താരങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ എത്തുകയും ചെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
  Published by:Naveen
  First published: