• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇരുപതിന്റെ യുവത്വവും മുപ്പതിന്റെ കരുത്തും ഏറ്റുമുട്ടുമ്പോൾ

News18 Malayalam
Updated: June 30, 2018, 12:44 PM IST
ഇരുപതിന്റെ യുവത്വവും മുപ്പതിന്റെ കരുത്തും ഏറ്റുമുട്ടുമ്പോൾ
News18 Malayalam
Updated: June 30, 2018, 12:44 PM IST
മോസ്കോ: ഇരുപതിന്റെ യുവത്വവും മുപ്പതിന്റെ കരുത്തും തമ്മിലുള്ള പോരാട്ടമാണ് ശനിയാഴ്ച കസാൻ അരീനയിൽ നടക്കുക. പ്രായം കൊണ്ട് ഫ്രാൻസ് ടീമിന് യുവത്വമാണ്. അർജന്റീനയ്ക്ക് മുപ്പതിന്റെ പരിചയ സമ്പത്തും.

അർജന്റീന ടീമിന്റെ ശരാശരി പ്രായം 29 വർഷവും മൂന്നു മാസവും. ഫ്രാൻസിന്റെ ശരാശരി പ്രായം 26 വയസും. അർജന്റീനയുടെ മുന്നേറ്റ നിരയിലെ മൂന്നു പേരും മുപ്പതു കഴിഞ്ഞവർ. മെസിക്ക് 31, ഹിഗ്വയിനും അഗ്വീറയ്ക്കും 30. മധ്യനിരയിലെ മസ്ക്കരാനോയ്ക്ക് 34 , ഗോൾ കീപ്പർ വില്ല കബല്ലീറോയ്ക്ക് 36. അങ്ങനെ ഇരുപത്തി മൂന്നംഗ സംഘത്തിലെ 15 കളിക്കാർക്കും മുപ്പതോ അതിനു മുകളിലോ പ്രായം.

ഫ്രാൻസിന്റെ കാര്യം വ്യത്യസ്തമാണ്. സൂപ്പ‍ർ താരം പോഗ്ബയ്ക്ക് 25 വയസ്. എംബാപ്പെയ്ക്ക് 19 വയസ്, ഗോളി സ്റ്റീവ് മാൻഡൻഡെയാണ് കാരണവർ. പ്രായം മുപ്പത്തി മൂന്ന്. 7 പേർ മാത്രമാണ് ഫ്രഞ്ച് ടീമിൽ 30 കഴിഞ്ഞവർ. എന്നാൽ പ്രായം കൊണ്ട് വിലയിരുത്താനുള്ളതല്ല ഇന്നത്തെ മത്സരം. മെസിയെ പോലൊരു ഇതിഹാസ താരം അർജന്റീനയുടെ നിരയിലുള്ളപ്പോൾ പ്രത്യേകിച്ചും.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...