• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അന്ത്യമാകുന്നത് അർജന്‍റീനയുടെ സുവർണ തലമുറയ്ക്ക്

news18india
Updated: July 1, 2018, 10:12 AM IST
അന്ത്യമാകുന്നത് അർജന്‍റീനയുടെ സുവർണ തലമുറയ്ക്ക്
news18india
Updated: July 1, 2018, 10:12 AM IST
മോസ്കോ: മൂന്നു രാജ്യാന്തര ടൂർണമെന്‍റുകളിൽ അർജന്‍റീനയെ ഫൈനലിലെത്തിച്ച ഒരു തലമുറക്കാണ് റഷ്യൻ ലോകകപ്പിലെ പതനത്തോടെ അവസാനമാവുന്നത്. ലോകകപ്പിൽ നിന്നും പുറത്തായതോടെ ഹവിയർ മഷെരാനോ അർജന്‍റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. അഗ്യൂറോ, ഹിഗ്വൈൻ, ബനേഗ എന്നിവരുടെയും അവസാന ലോകകപ്പായിരുന്നു റഷ്യയിലേത്തത്.

ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വൈൻ, എവർ ബനേഗ, ഹവിയർ മഷെരാനോ അർജന്‍റീന ഫുട്ബോളിലെ എക്കാലത്തെയും മികച്ച സുവർണ തലമുറക്കാണ് റഷ്യൻ ലോകകപ്പോടെ അന്ത്യമാവുന്നത്. മൂന്നു തവണ അർജന്‍റീനയെ രാജ്യാന്തര ടൂർണമെന്‍റുകളിൽ ഫൈനൽ വരെയെത്തിച്ച ഈ പ്രതിഭകൾ അവസാനപ്രതീക്ഷയായ റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലാണ് മടങ്ങുന്നത്. ഇനി അടുത്തൊരു ടൂർണമെന്റിൽ അർജന്‍റീനയെ നയിക്കാൻ ഈ പ്രതിഭകൾക്ക് ചെറുപ്പം ബാക്കിയുണ്ടാവുമോ എന്നും സംശയമാണ്.

അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായ മഷെരാനോ പ്രീക്വാർട്ടർ പരാജയത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്തിടെയാണ് മഷെ അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ തവണ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്. ഈ ദശകത്തിന്‍റെ ആദ്യനാൾ മുതൽ ലോകഫുട്ബോളിൽ ഇടം കണ്ടെത്തിയ ഒരു പിടി താരങ്ങൾ. യൂറോപ്യൻ ലീഗുകളിലെ ഗോൾ വേട്ടക്കാരും അസിസ്റ്റ് രാജാക്കന്മാരും. 2014ലെ ലോകകപ്പ്, 2015ലെ കോപ്പ അമേരിക്ക, 2016ലെ നൂറ്റാണ്ടിലെ കോപ്പ, ലോകത്തെ ഏറ്റവും വലിയ മൂന്നു ടൂർണമെന്‍റുകളിൽ അർജന്റീനയെ കിരീടത്തിന് തൊട്ടടുത്തുവരെ എത്തിച്ച ഒരു കൂട്ടം പ്രതിഭകൾ.

എന്നാൽ, ഒരു കിരീടം പോലും ഇല്ലാതെ രാജ്യാന്തര കരിയറിന്‍റെ അവസാന നാളുകളിലാണ് ഈ താരങ്ങൾ. 30 കഴിഞ്ഞ ഈ പ്രതിഭകൾക്ക് ഇനിയൊരു ലോകടൂർണമെന്‍റിന് യുവത്വം ബാക്കിയുണ്ടാവില്ല എന്ന സംങ്കടം ബാക്കിയാക്കിയാണ് റഷ്യൻ ലോകകപ്പിൽ നിന്നും അവർ മടങ്ങുന്നത്. ലയണൽ മെസിയന്ന ലോകത്തെ ഏറ്റവും മികച്ച താരത്തിന്‍റെ തോളോടുതോൾ ചേർന്ന് കളിക്കാൻ ഭാഗ്യം ലഭിച്ചിട്ട് പോലും നീലയും വെള്ളയും നിറഞ്ഞ ആ പതാകക്ക് കീഴിൽ ഒറ്റ കിരീട നേട്ടം പോലും അവകാശപ്പെടാനില്ലാത്തവർ.

റഷ്യൻ ലോകകപ്പിൽ നിന്ന് പ്രീക്വാർട്ടറിൽ തോറ്റ് അർജന്‍റീന മടങ്ങുമ്പോൾ ബാക്കിയാവുന്നത് ഒരുപിടി സുവർണ താരങ്ങളുടെ പൂർത്തീകരിക്കാനാവാതെ പോയ സുവർണ സ്വപ്നങ്ങളാണ്.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍