• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നൈജീരിയ തിരിച്ചടിച്ചു; അർജന്‍റീനയ്ക്ക് ഒപ്പമെത്തി


Updated: June 27, 2018, 12:54 AM IST
നൈജീരിയ തിരിച്ചടിച്ചു; അർജന്‍റീനയ്ക്ക് ഒപ്പമെത്തി

Updated: June 27, 2018, 12:54 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗ്: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മിശിഹാ ഉയിർത്തെങ്കിലും നൈജീരിയ തിരിച്ചടിച്ചതോടെ അർജന്‍റീനയ്ക്ക് ചങ്കിടിപ്പേറി. ജീവൻമരണ പോരാട്ടത്തിൽ അർജന്‍റീനയ്ക്ക് പ്രതീക്ഷയേകി മെസിയുടെ ഗോൾ പിറന്നു. 14-ാം മിനിട്ടിൽ മെസി നേടിയ തകർപ്പൻ ഗോളിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ അർജന്‍റീന മുന്നിലെത്തി(1-0). ഈ ലോകകപ്പിലെ നൂറാം ഗോളാണ് മെസി നേടിയത്. എന്നാൽ 51-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ വിക്ടർ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു(1-1).

മധ്യനിരയിൽ കളംനിറഞ്ഞു കളിച്ച എവർ ബനേഗയുടെ പാസിൽനിന്നാണ് മെസിയുടെ എണ്ണം പറഞ്ഞ ഗോൾ പിറന്നത്. മൈതാനമധ്യത്തിൽനിന്ന് ബനേഗ കൊടുത്ത നീളൻ ലോബ് ബോക്സിന് പുറത്തുനിന്ന മെസി വലതുഭാഗത്തുനിന്ന് തുടവെച്ച് പിടിച്ചെടുത്തു. പ്രതിരോധതാരം ഒമേറുവിനെ മറികടന്ന് ഉജ്ജ്വലമായൊരു വലങ്കാൽ ഷോട്ടിലുടെ മെസി വെടിയുണ്ട കണക്കെ വലയിലേക്ക് പായിച്ചപ്പോൾ നൈജീരിയൻ ഗോൾകീപ്പർ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. ആദ്യ പകുതിയിൽ ലീഡുയർത്താൻ ചില നല്ല അവസരങ്ങൾ അർജന്‍റീനയ്ക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് നൈജീരിയ ചിത്രത്തിലേ ഇല്ലായിരുന്നുവെന്ന് പറയാം.

കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് അഞ്ച് മാറ്റങ്ങളുമായാണ് അർജന്‍റീന കളിക്കാനിറങ്ങിയത്. വെറ്ററൻ താരങ്ങളായ ഡി മരിയ, മഷറാനോ, ബനേഗ, മാർക്കസ് റോഹോ എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി.

അർജന്‍റീനയ്ക്ക് ഏറെ നിർണായകമായ മറ്റൊരു മൽസരത്തിൽ ക്രൊയേഷ്യയും ഐസ് ലൻഡും ഇടവേളയ്ക്ക് പിരിയുമ്പോൾ ഗോൾരഹിത സമനില പാലിക്കുകയാണ്. ഈ മൽസരത്തിൽ ക്രൊയേഷ്യ ജയിക്കുകയും നൈജീരിയയെ അർജന്‍റീന പരാജയപ്പെടുത്തുകയും ചെയ്താൽ മെസിപ്പടയ്ക്ക് പ്രീ ക്വാർട്ടറിലെത്താം. അർജന്‍റീനയ്ക്കൊപ്പം ഐസ് ലൻഡും ജയിച്ചാൽ ഗോൾശരാശരി അടക്കമുള്ള ഘടകങ്ങളാകും പ്രീ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍