• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അന്ന് ഫ്രാൻസിനെ തോൽപ്പിച്ച അർജന്‍റീന ഒടുവിൽ ചാംപ്യൻമാരായി മടങ്ങി


Updated: June 30, 2018, 6:41 PM IST
അന്ന് ഫ്രാൻസിനെ തോൽപ്പിച്ച അർജന്‍റീന ഒടുവിൽ ചാംപ്യൻമാരായി മടങ്ങി

Updated: June 30, 2018, 6:41 PM IST
കസാൻ അരീന: ലോകകപ്പ് പ്രീ ക്വാർട്ടറിന് ഇന്ന് തുടക്കമാകുമ്പോൾ കളിപ്രേമികൾ കണ്ണുംനട്ട് കാത്തിരിക്കുന്നത് അർജന്‍റീന-ഫ്രാൻസ് പോരാട്ടത്തിലാണ്. ജയത്തിൽ കുറഞ്ഞതൊന്നും മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കില്ലെന്ന തിരിച്ചറിവിലാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടത്തിന് വീറും വാശിയുമേറും. ഇപ്പോൾ കളിക്കളത്തിൽ പഴയ പ്രതാപമില്ലെങ്കിലും ലോകകപ്പ് ചരിത്രം അർജന്‍റീനയ്ക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്.

40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജന്‍റീനയും ഫ്രാൻസും ലോകകപ്പിൽ മുഖാമുഖം വരുന്നത്. ഏറ്റവുമൊടുവിൽ 1978ൽ ഏറ്റുമുട്ടിയപ്പോൾ സാക്ഷാൽ മിഷേൽ പ്ലാറ്റിനിയുടെ ഫ്രഞ്ച് പടയെ അർജന്‍റീന പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അന്ന് അർജന്‍റീനയുടെ ജയം. അന്ന് ലോകകിരീടം നേടിയാണ് അർജന്‍റീന കാൽപ്പന്തുകളിയുടെ നെറുകയിലെത്തിയത്. അൽബർട്ടോ പാസറെല്ല, ജാസിന്‍റെ ലുക്വെ എന്നിവരാണ് അന്ന് അർജന്‍റീനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഫ്രാൻസിന്‍റെ ഗോൾ ഇതിഹാസതാരം മിഷേൽ പ്ലാറ്റിനിയുടെ വകയായിരുന്നു.

വീണ്ടുമൊരു ഫ്രഞ്ച് പോരാട്ടം വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൽസരങ്ങൾ പ്രതീക്ഷയേകുന്നില്ലെങ്കിലും സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസിയുടെ സാനിധ്യമാണ് അർജന്‍റീനയുടെ വലിയ പ്രതീക്ഷ. യൂറോപ്യൻ ലീഗിൽ ബാഴ്സലോണയ്ക്കുവേണ്ടി ഫ്രഞ്ച് ടീമുകൾക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള മെസി രാജ്യത്തിന് വേണ്ടിയും അത് ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626