• HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America | കോപ്പ അമേരിക്ക : കളിക്കാൻ അർജന്റീന തയ്യാർ; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

Copa America | കോപ്പ അമേരിക്ക : കളിക്കാൻ അർജന്റീന തയ്യാർ; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

ടൂര്‍ണമെന്റിലെ‌ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അര്‍ജന്റീന ടീം രംഗത്തെത്തിയിരിക്കുകയാണ്

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

  • Share this:
ഇത്തവണത്തെ കോപ്പ അമേരിക്ക നടക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്. പല പ്രശ്നങ്ങൾ കാരണം ടൂർണമെൻ്റ് നടത്താൻ ഉദ്ദേശിച്ച വേദികൾ മാറ്റി അവസാനം ജൂൺ 13ന് ബ്രസീലിൽ വച്ചു നടത്താൻ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല.

കോവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളിലും ഉള്ളത്. ഇതിൽ ബ്രസീലിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതിൽ ബ്രസീലിയൻ താരങ്ങളുൾപ്പെടെ നിരവധി പേർക്ക് ശക്തമായ എതിർപ്പുണ്ട്. ഇതിൽ നേരത്തെ തന്നെ ബ്രസീൽ താരങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ടൂര്‍ണമെന്റിലെ‌ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അര്‍ജന്റീന ടീം രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എ എഫ് എ) ഔദ്യോഗിക പ്രസ്താവനയിലൂടെ ടൂര്‍ണമെന്റില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു."കോപ്പ അമേരിക്ക 2021ലെ ഞങ്ങളുടെ പങ്കാളിത്തം അര്‍ജന്റീന സ്ഥിരീകരിക്കുന്നു‌. ഇത്‌ ടീമിന് തങ്ങളുടെ ചരിത്രത്തിലുടനീളമുണ്ടായിരുന്ന കായിക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു‌. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുഷ്കരമായ ഈ‌ സമയത്ത് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാവിധ കാര്യങ്ങളും എ എഫ് എ യുടെ വിപുലമായ പരിശ്രമത്തിലൂടെ തയ്യാറാക്കി ദേശീയ ടീം കോണ്ടിനന്റല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്രസീലിലേക്ക് പോകും," അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ സംഘാടകരായ കോണ്‍മെബോളിന് വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്‌. കോവിഡ് ബാധിച്ച്‌ മരിച്ചവരിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. അതുകൊണ്ട് തന്നെ ബ്രസീലിലേക്ക് വേദി മാറ്റിയതിൽ ബ്രസീലിയൻ താരങ്ങളുൾപ്പെടെ നിരവധി പേർക്ക് ശക്തമായ എതിർപ്പുണ്ട്. എതിർപ്പുമായി കൂടുതൽ താരങ്ങൾ വരുന്ന സ്ഥിതിയിൽ ഇവരുടെയെല്ലാം എതിർപ്പുകളെ അവഗണിച്ച് ടൂർണമെൻ്റ് നടത്താൻ കഴിയുമോ എന്നത് സംശയമാണ്. എന്നാൽ അര്‍ജന്റീന താരങ്ങളാരും ടൂര്‍ണമെന്റിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ അർജന്റീന പരിശീലകനായ ലയണല്‍ സ്കലോണി‌ ബ്രസീലിലെ നിലവിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചതോടെ ടീമിന്റെ പങ്കാളിത്തം ടൂർണമെന്റിൽ ഉറപ്പായിരിക്കുകയാണ്.

യുറുഗ്വായ് താരങ്ങൾ ബ്രസീലിന് പിന്തുണ അറിയിച്ചിരുന്നു. യുറുഗ്വായ് താരങ്ങളായ ലൂയിസ് സുവാരസ്, എഡിസൺ കവാനി, മുസ്‌ലേര എന്നീ താരങ്ങളെല്ലാം കോപ്പ അമേരിക്ക ടൂർണമെൻ്റ് നടത്തുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. ആരോഗ്യത്തിനാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഈ ടൂർണമെൻ്റ് നടത്തുന്നതിന് താൻ എതിരാണെന്നുമാണ് സുവാരസ് പറഞ്ഞത്.

English summary: Argentina football association confirms participation in upcoming Copa America tournament.
Published by:user_57
First published: