• HOME
 • »
 • NEWS
 • »
 • sports
 • »
 • Copa America|കോപ്പ അമേരിക്ക: സ്വപ്‍ന ഫൈനൽ ഒരുക്കാൻ അർജന്റീന ഇറങ്ങുന്നു; മറികടക്കേണ്ടത് കൊളംബിയയെ

Copa America|കോപ്പ അമേരിക്ക: സ്വപ്‍ന ഫൈനൽ ഒരുക്കാൻ അർജന്റീന ഇറങ്ങുന്നു; മറികടക്കേണ്ടത് കൊളംബിയയെ

ഇന്ന് നടന്ന ആദ്യ സെമി മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ടിക്കറ്റ് എടുത്തു കഴിഞ്ഞു. ഇതോടെ നാളെ നടക്കുന്ന സെമി മത്സരം അർജന്റീനക്ക് അഭിമാനപോരാട്ടമായി മാറിയിരിക്കുകയാണ്.

Argentina team

Argentina team

 • Last Updated :
 • Share this:
  കോപ്പ അമേരിക്ക ഫൈനലിലേക്ക് ഇനി ഒരു മത്സര ദൂരം മാത്രം. ഫൈനലിലെ പോരാട്ടത്തിന് ഇന്ന് നടന്ന ആദ്യ സെമി മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ടിക്കറ്റ് എടുത്തു കഴിഞ്ഞു. ഇതോടെ നാളെ നടക്കുന്ന സെമി മത്സരം അർജന്റീനക്ക് അഭിമാനപോരാട്ടമായി മാറിയിരിക്കുകയാണ്. ഇത്തവണ തോൽവിയറിയാതെ കുതിക്കുന്ന അവർ നായകനായ ലയണൽ മെസ്സിക്ക് കീഴിൽ ഒരു കിരീടം ഉയർത്തുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. മെസ്സിക്കും ഇത് അഭിമാനപ്പോരാട്ടമാണ്. അർജന്റീന ജേഴ്‌സിയിൽ ഒരു കിരീടം തന്റെ കൂടെ ചേർത്തവെക്കുക എന്ന ദീർഘകാലത്തെ സ്വപ്നം ഈ പ്രാവശ്യം എന്ത് വില കൊടുത്തും പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമിൽ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമർശകരുടെ വായടപ്പിക്കാനുള്ള സുവർണാവസരമാണിത്.

  നാളത്തെ സെമിയിൽ ബ്രസീലിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ കൊളംബിയയെ നേരിടാൻ ഒരുങ്ങുമ്പോൾ എല്ലാവരും കാത്തരിക്കുന്നത് മെസ്സിയുടെ ഇന്ദ്രജാലത്തിന് തന്നെയാണ്. നാളെ പുലർച്ചെ 6:30നാണ് കൊളംബിയയുമായുള്ള മത്സരം. നിശ്ചിത സമയത്ത് കളി സമനിലയായാൽ കാളി നേരെ ഷൂട്ടൗട്ടിലേക്ക് നീളുന്നതാണ് കോപ്പയിലെ രീതി. ഷൂട്ടൗട്ട് വരെ മത്സരം നീട്ടി ഒരു ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ നേരത്തെ തന്നെ ജയിച്ചുകയറുകയാകും മെസ്സിയുടേയും സംഘത്തിന്റെയും ലക്ഷ്യം.

  ടൂർണമെന്റിൽ തോൽവിയറിയാതെ കുതിക്കുന്ന അർജന്റീനയുടെ ശക്തി അവരുടെ നായകനായ ലയണൽ മെസ്സി തന്നെയാണ്. ടൂർണമെന്റിൽ നാല് വീതം ഗോളുകളും അസിസ്റ്റുകളുമായി തകർപ്പൻ ഫോമിലാണ് താരം. ടൂർണമെന്റിൽ അർജന്റീന നേടിയ പത്ത് ഗോളുകളിൽ എട്ട് ഗോളുകളുടെ പിന്നിലും മെസ്സിയുടെ സാന്നിധ്യമുണ്ട് എന്നത് ഇതിന് അടിവരയിടുന്നു. ടീമിലെ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവും കളത്തിൽ പ്രകടമാണ്. തുടർച്ചയായി ജയങ്ങൾ നേടി മുന്നേറുന്ന ടീമിൽ അതുകൊണ്ട് തന്നെ അർജന്റീന പരിശീലകനായ ലയണൽ സ്കലോണി മാറ്റങ്ങൾ വരുത്താൻ ഇടയില്ല.

  അർജന്റീനയ്ക്കായി പകരക്കാരന്റെ വേഷത്തിൽ വന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡി മരിയയുടെ പ്രകടനം നാളെയും നിർണായകമാകും. നാളത്തെ മത്സരത്തിൽ താരത്തെ ആദ്യ ഇലവനിൽ ഇറക്കുന്ന കാര്യം സ്കലോണി പരിഗണിച്ചേക്കും.

  ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഒരേയൊരു ജയത്തിന്റെ ബലത്തിലാണ് കൊളംബിയ നോക്ക്ഔട്ടിൽ എത്തിയത്. മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുന്ന കൊളംബിയയെ മറികടക്കുക അർജന്റീനക്ക് എളുപ്പമാവില്ല. ഹാമിഷ് റോഡ്രിഗ്രസിന്റെ അഭാവം പക്ഷെ കൊളംബിയൻ ആക്രമണങ്ങളുടെ മൂർച്ച കുറച്ചിട്ടുണ്ട്. ആക്രമണങ്ങൾ നടത്താൻ കഴിയുന്നുണ്ടെങ്കിലും ഫിനിഷിംഗിലെ പോരായ്മകളാണ് അവരെ പിന്നോട്ടടിക്കുന്നത്. ഇതിനു പുറമെ പരുക്ക് അലട്ടുന്ന യുവാൻ ക്വഡ്രാഡോ കളിക്കുന്ന കാര്യത്തിലും ഉറപ്പായിട്ടില്ല.

  ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ അർജന്റീനക്ക് വ്യക്തമായ മേൽക്കൈയുണ്ട്. നേർക്കുനേർ വന്ന 40 മത്സരങ്ങളിൽ അർജന്റീന 23 എണ്ണത്തിൽ വിജയിച്ചപ്പോൾ ആകെ ഒമ്പതെണ്ണത്തിൽ മാത്രമാണ് കൊളംബിയക്ക് ജയിക്കാൻ കഴിഞ്ഞത്. എട്ടെണ്ണം സമനിലയിൽ കലാശിച്ചു. അവസാനം ഇരു ടീമുകളും നേർക്കുനേർ വന്ന ലോകകപ്പ് യോഗ്യത മത്സരം സമനിലയിലാണ് അവസാനിച്ചത്.

  Summary

  Argentina eyes for a dream final in Copa America with Brazil; have to tackle Colombia in the semi final
  Published by:Naveen
  First published: