ഇന്റർഫേസ് /വാർത്ത /Sports / Copa America | അര്‍ജന്റീനയ്ക്ക് ആദ്യ ജയം, ഉറുഗ്വേയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

Copa America | അര്‍ജന്റീനയ്ക്ക് ആദ്യ ജയം, ഉറുഗ്വേയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

  • Share this:

ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ആദ്യ ജയവുമായി അര്‍ജന്റീന. ആവേശകരമായ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ജിഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. രണ്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന ഇപ്പോള്‍. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ പരാഗ്വയാണ്.

ആദ്യ മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങിയതിനാല്‍ ഇന്നത്തെ മത്സരത്തിലെ ജയം അര്‍ജന്റീനയ്ക്ക് അനിവാര്യമായിരുന്നു. എന്നാല്‍ കോപ്പാ അമേരിക്കയില്‍ കൂടുതല്‍ തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഉറുഗ്വേയെ തോല്‍പ്പിക്കുക എന്നത് മെസ്സിക്കും കൂട്ടര്‍ക്കും തീര്‍ത്തും ശ്രമകരമായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഉറുഗ്വേ ജയത്തോടെ തുടങ്ങാനുറച്ചാണ് ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ ചിലിക്കെതിരെ പുറത്തെടുത്തതില്‍ നിന്നും വ്യത്യസ്തമായ പ്രകടനമായിരുന്നു അര്‍ജന്റീന പുറത്തെടുത്തത്. മത്സരത്തിന്റെ 13ആം മിനിട്ടില്‍ ജിഡോ റോഡ്രിഗസിലൂടെ അര്‍ജന്റീന മത്സരത്തില്‍ ലീഡ് നേടി. ഗോളിന് അവസരമൊരുക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ആയിരുന്നു. ബോക്‌സിന് വെളിയില്‍ ഇടതു വിങ്ങില്‍ നിന്നും മെസി നല്‍കിയ ക്രോസ് റോഡ്രിഗസ് തകര്‍പ്പന്‍ ഹെഡറിലൂടെ ഉറുഗ്വേയുടെ ഗോള്‍ വലയില്‍ എത്തിച്ചു. ഉറുഗ്വേ പിന്നീട് നല്ല രീതിയില്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും കൂടുതല്‍ ബോള്‍ കയ്യടക്കം ഉറുഗ്വേയുടെ ഭാഗത്തായിരുന്നെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധത്തിന് മുന്നില്‍ അവര്‍ സ്‌കോര്‍ ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടി. 69ആം മിനിട്ടില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം കവാനിയും, സുവാരസും നഷ്ടമാക്കി. 79ആം മിനിട്ടില്‍ ബോക്‌സിന് തൊട്ടു വെളിയില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് താരം ഒരു ലോ ഡ്രൈവിന് ശ്രമിച്ചെങ്കിലും ഉറുഗ്വേയുടെ ശക്തമായ പ്രതിരോധ മതിലിനെ മറികടക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒരു സമനില ഗോളിനായി കവാനിയും സുവാരസും ഉള്‍പ്പെടെയുള്ള ഉറുഗ്വേ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല.

15 തവണ കോപ്പ അമേരിക്ക കിരീടം നേടിയിട്ടുള്ള ഉറുഗ്വേ ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ അവസാനം കളിച്ച 15 മത്സരത്തിലും അര്‍ജന്റീന തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എട്ട് ജയവും ഏഴ് സമനിലയുമാണ് അര്‍ജന്റീന നേടിയിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ തന്നെ മറ്റൊരു അവസരത്തില്‍ ബൊളീവിയയെ തകര്‍ത്തുകൊണ്ട് ചിലി ജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിയുടെ ജയം.

First published:

Tags: Argentina, Copa America, Lionel messi