• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മൂസ'പ്പേടിയിൽ അർജന്റീന; ചൊവ്വാഴ്ചത്തെ മത്സരം നിർണായകം

News18 Malayalam
Updated: June 23, 2018, 6:20 PM IST
'മൂസ'പ്പേടിയിൽ അർജന്റീന; ചൊവ്വാഴ്ചത്തെ മത്സരം നിർണായകം
News18 Malayalam
Updated: June 23, 2018, 6:20 PM IST
മോസ്കോ: വെള്ളിയാഴ്ച രാത്രി നടന്ന ഐസ്‌ലൻഡ് - നൈജീരിയ മത്സരത്തിൽ അർജന്റീനിയൻ ആരാധകർ നൈജീരിയക്ക് വേണ്ടി കൈയടിക്കുകയായിരുന്നു. ഒരുപക്ഷെ, ഐസ്‌ലൻ‍ഡ് ജയിച്ചിരുന്നെങ്കിൽ അർജന്റീനക്ക് പുറത്തേക്കുള്ള വഴി തുറന്നേനെ. എന്നാൽ നൈജീരിയൻ താരം അഹമ്മദ് മൂസയുടെ മനോഹരമായ ഇരട്ടഗോൾ അർജന്റീനക്ക് ജീവശ്വാസം നൽകി. ഈ വിജയം ആഘോഷിച്ചതും അർജന്റീനിയൻ ആരാധകരാണ്. കാരണം ലോകകപ്പിലേക്ക് മടങ്ങിവരാനുള്ള ഒരു വഴിയാണ് അവർക്ക് മുന്നിൽ തുറന്നത്. എന്നാൽ അർജന്റീനിയൻ ആരാധകർ ഇപ്പോൾ ഭയപ്പെടുന്നതും ഈ മൂസയെ തന്നെ. അടുത്ത കളിയിൽ നൈജീരിയാണ് അർജന്റീനയുടെ എതിരാളി. ഈ കളിയിലെ വിജയം മാത്രമാണ് അർജന്റീനക്ക് മുന്നിലുള്ള ഏകവഴി.

റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്താൻ തങ്ങളുടെ അവസാന മത്സരത്തിൽ ജയം മാത്രം ലക്ഷ്യം വെച്ചാകും ചൊവ്വാഴ്ച നൈജീരിയക്കെതിരെ അർജന്റീന കളിക്കാൻ ഇറങ്ങുക. നിർണായക മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ അർജന്റീനയെ ഭയപ്പെടുത്തുന്നത് നൈജീരിയൻ മുന്നേറ്റ താരമായ അഹമ്മദ് മൂസയുടെ തകർപ്പൻ ഫോമാണ്. മുൻ ലെസ്റ്റർ സിറ്റി താരമായ അഹമ്മദ് മൂസ ഐസ്‌ലൻഡിനെതിരെ മികച്ച ഫോമിൽ കളിച്ചത് മാത്രമല്ല അർജന്റീനയെ ഭയപ്പെടുത്തുന്നത്‌. 2014 ലെ ബ്രസീൽ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് അർജന്റീനയെ വിറപ്പിച്ച് നൈജീരിയ കീഴടങ്ങിയപ്പോൾ ഇരട്ട ഗോളുകൾ നേടി ശ്രദ്ധേയനായ താരമാണ് മൂസ. അർജന്റീനൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ ആ രണ്ട് ഗോളുകൾ മൂസയെ ഫുട്ബോൾ ലോകത്ത് പ്രശസ്തനാക്കി. ലയണൽ മെസിയും ഇരട്ട ഗോളുകൾ നേടിയ അന്നത്തെ മത്സരത്തിൽ അർജന്റീന കഷ്ടിച്ച് വിജയിച്ചെങ്കിലും (സ്കോർ 3-2) കളം നിറഞ്ഞ് കളിച്ച മൂസയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

റഷ്യൻ ലോകകപ്പിൽ അർജന്റീന തങ്ങളുടെ ജീവന്മരണ പോരാട്ടത്തിൽ നൈജീരിയയെ നേരിടുമ്പോൾ അവർക്ക് ഏറ്റവും വലിയ തലവേദന നൽകുന്നതും നാല് വർഷങ്ങൾക്ക് മുൻപ് തങ്ങൾക്കെതിരെ ഇരട്ട ഗോളുകൾ നേടിയ മൂസയാണ്. മൂസയെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചാൽ അത് തങ്ങൾക്ക് പുറത്തേക്കുള്ള വഴിതുറക്കുമെന്ന് അർജന്റീനൻ താരങ്ങൾക്ക് നന്നായി അറിയാം. അത് കൊണ്ടു തന്നെ ഇരുപത്തിയഞ്ചുകാരനായ ഈ യുവതാരത്തിനെ പൂട്ടാൻ എന്ത് തന്ത്രമാകും അർജന്റീനൻ പരിശീലകൻ സാമ്പോളിയുടെ പക്കലുണ്ടാവുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ​
First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...