നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Arg vs Bra | ഒറ്റമെന്‍ഡിയുടെ കൈമുട്ട് പ്രയോഗത്തില്‍ നടപടിയെടുക്കാതിരുന്ന റെഫറിമാര്‍ക്ക് സസ്പെന്‍ഷന്‍

  Arg vs Bra | ഒറ്റമെന്‍ഡിയുടെ കൈമുട്ട് പ്രയോഗത്തില്‍ നടപടിയെടുക്കാതിരുന്ന റെഫറിമാര്‍ക്ക് സസ്പെന്‍ഷന്‍

  ഒറ്റമെന്‍ഡിയുടെ കൈ പ്രയോഗത്തില്‍ റഫീഞ്ഞയുടെ വായ്ക്ക് പരിക്കേല്‍ക്കുകയും അഞ്ച് സ്റ്റിച്ചുകള്‍ വേണ്ടി വരികയും ചെയ്തു.

  Credit: Twitter

  Credit: Twitter

  • Share this:
   അര്‍ജന്റീന- ബ്രസീല്‍ (Argentina vs Brazil) ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ച റഫറിയേയും (Referee) വീഡിയോ അസിസ്റ്റന്‍ഡ് റഫറിയേയേും സസ്പെന്‍ഡ് ചെയ്തു. മത്സരത്തിനിടെ ബ്രസീലിന്റെ മുന്നേറ്റ നിര താരം റഫീഞ്ഞയുടെ (Raphinha) മുഖത്ത് അര്‍ജന്റീനിയന്‍ താരം നിക്കോളാസ് ഒറ്റമെന്‍ഡി (Nicolas Otamendi) കൈമുട്ടുകൊണ്ട് കുത്തിയിരുന്നു. ഇതില്‍ നടപടി എടുക്കാതിരുന്നതിന്റെ പേരിലാണ് സസ്പെന്‍ഷന്‍.

   റഫീഞ്ഞയുടെ മുഖത്ത് കൈമുട്ടു കൊണ്ട് ഇടിച്ച ഒറ്റമെന്‍ഡി ചുവപ്പുകാര്‍ഡ് കാണാതെ എങ്ങനെ രക്ഷപ്പെട്ടു എന്ന് മത്സരം അവസാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറിയെ കുറ്റപ്പെടുത്തി ബ്രസീല്‍ കോച്ച് ടിറ്റേ രംഗത്തുവരികയും ചെയ്തിരുന്നു.

   ലോകഫുട്ബോളിലെ വന്‍ശക്തികള്‍ തമ്മിലുള്ള, ഒരിക്കല്‍ മാറ്റിവച്ച മത്സരം കടുത്ത പോരാട്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പരുക്കന്‍ അടവുകളാണ് മൈതാനത്ത് കണ്ടത്. 34-ാം മിനുട്ടില്‍ മത്സരത്തിലെ 'രക്തപങ്കിലമായ' നിമിഷം പിറക്കുകയും ചെയ്തു. അര്‍ജന്റീന ബോക്സിന്റെ ഇടതുഭാഗത്ത് ലെഫ്റ്റ്ബാക്ക് മാര്‍ക്കോസ് അക്യുനയെ വെട്ടിയൊഴിഞ്ഞ് റഫീഞ്ഞ പന്തുമായി ബോക്സില്‍ കയറിയതോടെയാണ് സംഭവത്തിന്റെ തുടക്കം.

   ഗോള്‍ലൈനിനരികിലൂടെ മുന്നേറാന്‍ ശ്രമിച്ച ബ്രസീല്‍ താരത്തിന്റെ കാലില്‍ നിന്ന് ഒറ്റമെന്‍ഡി പന്ത് തട്ടിയെടുത്തു. ക്ലിയര്‍ ചെയ്യുന്നതിനായി പന്ത് ബോക്സിനു പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന ഒറ്റമെന്‍ഡിയെ റഫീഞ്ഞ പിന്നാലെ ചെന്ന് പ്രസ്സ് ചെയ്തു. ഇതിനിടയില്‍ അപകടകരമായി വീശിയ ഒറ്റമെന്‍ഡിയുടെ കൈമുട്ട് റഫീഞ്ഞയുടെ മുഖത്തിടിക്കുകയായിരുന്നു.


   ഇടിയേറ്റ തന്റെ വായില്‍നിന്ന് രക്തം വരുന്നത് റഫീഞ്ഞ കാണിച്ചെങ്കിലും മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ റഫറി ആന്ദ്രെസ് കുന്യ ഗൗനിച്ചില്ല. രക്തം ടിഷ്യു പേപ്പര്‍ കൊണ്ട് ഒപ്പിയാണ് ലീഡ്സ് യുനൈറ്റഡ് താരമായ റഫീഞ്ഞ മത്സരം തുടര്‍ന്നത്. ഒറ്റമെന്‍ഡിയുടെ കൈ പ്രയോഗത്തില്‍ റഫീഞ്ഞയുടെ വായ്ക്ക് പരിക്കേല്‍ക്കുകയും അഞ്ച് സ്റ്റിച്ചുകള്‍ വേണ്ടി വരികയും ചെയ്തു. സംഭവ സമയത്തെ വീഡിയോ അസിസ്റ്റന്റ് റഫറിമാരും റഫറിമാരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കോണ്‍മെബോള്‍ പുറത്തുവിട്ടിരുന്നു. ഒറ്റമെന്‍ഡിയുടേത് ഫൗള്‍ ആണെന്ന് അസിസ്റ്റന്റ് വീഡിയോ റഫറി പറയുന്നുണ്ട്. എന്നാല്‍ റഫറി ആന്ദ്രെസ് കുന്യ ഇത് സമ്മതിക്കുന്നില്ല.

   ഒറ്റമെന്‍ഡിക്ക് മഞ്ഞ കാര്‍ഡോ, ബ്രസീലിന് ഫ്രീകിക്കോ നല്‍കാന്‍ റഫറി കുന്യ തയ്യാറാവുന്നില്ല. ഗോള്‍ കിക്കുമായി മത്സരം പുനരാരംഭിക്കാനായിരുന്നു റഫറിയുടെ തീരുമാനം. ചുവപ്പുകാര്‍ഡ് നല്‍കാന്‍ മാത്രമുള്ള ഫൗള്‍ അവിടെ ഒറ്റമെന്‍ഡിയുടെ ഭാഗത്ത് നിന്ന് വന്നില്ല. മനപൂര്‍വം സംഭവിച്ച ഫൗള്‍ അല്ല അതെന്നും റഫറിമാരുടെ സംഭാഷണത്തില്‍ പറയുന്നു.
   Published by:Sarath Mohanan
   First published:
   )}