• HOME
  • »
  • NEWS
  • »
  • sports
  • »
  • ARG vsBRA | ബ്രസീലിനെതിരെ നടപടി എടുക്കാൻ ഫിഫ; അർജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും

ARG vsBRA | ബ്രസീലിനെതിരെ നടപടി എടുക്കാൻ ഫിഫ; അർജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും

മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ഫിഫയുടെ അച്ചടക്ക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

  • Share this:
കോവിഡ് പ്രോട്ടോകോൾ ലംഘനം ആരോപിച്ച് ഉപേക്ഷിച്ച അർജന്റീന - ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അന്വേഷണത്തത്തിനൊരുങ്ങി ഫുടബോളിലെ ആഗോള ഭരണസമിതിയായ ഫിഫ. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ നടത്തുന്നത് ഫിഫയുടെ മേൽനോട്ടത്തിലാണ് എന്നതിനാലാണ് ഫിഫ സംഭവത്തിൽ നടപടി എടുക്കാൻ ഒരുങ്ങുന്നത്.

ബ്രസീലിനെതിരെ ഫിഫയുടെ നടപടി ഉണ്ടായേക്കും എന്നാണ് സൂചനകൾ വരുന്നത്. മത്സരം ഉപേക്ഷിച്ചെങ്കിലും മൂന്ന് പോയിന്റ് അർജന്റീനയ്ക്ക് നൽകിയേക്കും എന്ന സൂചനകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ഫിഫ ഇതിൽ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നത് എന്ന് പക്ഷെ പറയാൻ ആയിട്ടില്ല. മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ഫിഫയുടെ അച്ചടക്ക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ക്ലാസിക് പോരാട്ടം വീണ്ടും നടത്താനുള്ള സാധ്യത കുറവാണ്. ഈ വരുന്ന പത്തിന് അർജന്റീനയ്ക്ക് ബൊളീവിയയുമായാണ് അടുത്ത മത്സരമെങ്കിൽ, അന്നേ ദിവസം പെറുവിനെതിരെ ബ്രസീലും ഇറങ്ങുന്നുണ്ട്. ബൊളീവിയയ്‌ക്കെതിരായ മത്സരത്തിന് ഒരുങ്ങുന്നതിന് വേണ്ടി അർജന്റീന ടീം അവരുടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

മത്സരം തുടങ്ങി ഏഴാം മിനിറ്റിലാണ് ബ്രസീലിയൻ ആരോഗ്യ പ്രവർത്തകർ പോലീസിനൊപ്പം കളത്തിലേക്ക് ഇറങ്ങിയത്. പ്രീമിയർ ലീഗിൽ വിവിധ ടീമുകളിലായി കളിക്കുന്ന അർജന്റീനയുടെ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്, ബുയന്‍ഡിയ, റൊമേരോ,ലോ സെല്‍സോ എന്നിവർ ക്വാറന്റീൻ നിയമങ്ങൾ പാലിക്കാതെയാണ് മത്സരത്തിനിറങ്ങിയത് എന്ന പരാതിയിലാണ് ആരോഗ്യ പ്രവർത്തകർ കളത്തിലേക്ക് ഇറങ്ങിയത്. തുടർന്ന് ഈ താരങ്ങളോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കളത്തിൽ ഇറങ്ങിയ അധികൃതരും അർജന്റീന താരങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ എത്തുകയും ചെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് അർജന്റീനയുടെ ഫുട്‍ബോൾ അസോസിയേഷനും ഒപ്പം തന്നെ തെക്കേ അമേരിക്കൻ ഫുട്‍ബോൾ സംഘടനയായ കോൺമെബോളും രംഗത്ത് എത്തിയിരുന്നു. എമിലിയാനോ മാര്‍ട്ടിനെസ്, ബുയന്‍ഡിയ, റൊമേരോ,ലോ സെല്‍സോ എന്നിവരുൾപ്പെട്ട ടീം ലൈനപ്പ് മണിക്കൂറുകൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു എന്നും, അപ്പോൾ ഒന്നും ഇടപെടാതെ മത്സരം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു നടപടി എടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് എ എഫ് എ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് ഫിഫയുടെ മേൽനോട്ടത്തിൽ ആണെന്നും ആയതിനാൽ കളി നടത്തിപ്പ് സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാനുള്ള അധികാരം ഫിഫയ്ക്കാണെന്നുമാണ് കോൺമെബോൾ ട്വീറ്റ് ചെയ്തത്.

എന്നാൽ, ഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നില്ലെന്ന നാല് അര്‍ജന്റീന കളിക്കാരുടെ സത്യവാങ്മൂലത്തിൽ പിശക് കണ്ടെത്തിയതിനെ തുടർന്നാണ് കളിയില്‍ ഇടപെടാന്‍ പൊലീസിനോട് നിര്‍ദേശിച്ചതെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗമായ അന്‍വിസയുടെ നിലപാട്. വെനസ്വേലയിലെ കാരകാസില്‍ നിന്ന് ബ്രസീലിലെത്തിയ അർജന്റീനിയയുടെ കളിക്കാര്‍ നല്‍കിയ സത്യവാങ്മൂലം തെറ്റാണെന്ന് ചില റിപ്പോർട്ടുകളിൽ നിന്നുമാണ് കണ്ടെത്തിയതെന്നും ഇതേത്തുടർന്നാണ് ഫെഡറല്‍ പൊലീസിനോട് മത്സരത്തിനിടയിൽ ഇടപെടാൻ ആവശ്യപ്പെട്ടതെന്നും അന്‍വിസ പ്രസ്താവനയില്‍ വ്യക്തമാക്കി.
Published by:Naveen
First published: