നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Diego Maradona| മറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് ആരോപണം; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ്

  Diego Maradona| മറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് ആരോപണം; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ്

  ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും നേരത്തെ അരോപിച്ചിരുന്നു.

  Maradona

  Maradona

  • Share this:
   ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. മറഡോണയുടെ ഡോക്ടർ ലിയോപോള്‍ഡോ ലുക്വിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   Also Read- കളി തകർപ്പനായി; പക്ഷേ ജയം അകലെ; ചെന്നൈയനോട് ​ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

   ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും നേരത്തെ അരോപിച്ചിരുന്നു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ പറഞ്ഞു.
   മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അഭിഭാഷകൻ ആരോപിച്ചു. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

   Also Read- ഡീഗോ മൗറീഷിയോയുടെ ഇരട്ടഗോളിൽ ജംഷഡ്പൂരിനെ സമനിലയിൽ തളച്ച് ഒഡീഷ

   നബംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്. ഇതിനിടെയാണ് ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്‍ത്തി അപ്രതീക്ഷിത വിടവാങ്ങൽ. ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്‍ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.
   Published by:Rajesh V
   First published: