കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മലയാളി താരവും; മലപ്പുറത്തെ യുവതാരവുമായി കൊമ്പന്മാര്‍ കരാര്‍ ഒപ്പിട്ടു

2017 ല്‍ ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലത്തിനായി ബൂട്ടുകെട്ടിയാണ് അര്‍ജുന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം.

news18
Updated: July 31, 2019, 6:41 PM IST
കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മലയാളി താരവും; മലപ്പുറത്തെ യുവതാരവുമായി കൊമ്പന്മാര്‍ കരാര്‍ ഒപ്പിട്ടു
2017 ല്‍ ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലത്തിനായി ബൂട്ടുകെട്ടിയാണ് അര്‍ജുന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം.
  • News18
  • Last Updated: July 31, 2019, 6:41 PM IST
  • Share this:
കൊച്ചി: ഗോകുലം എഫ്‌സി താരമായ അര്‍ജുന്‍ ജയരാജ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍. മലപ്പുറം സ്വദേശിയായ ഇരുപത്തിമൂന്നുകാരനുമായി കരാറിലേര്‍പ്പെട്ട വിവരം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പുറത്തുവിട്ടത്. എംഎസ്പി ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് അര്‍ജുന്‍. 2017 ല്‍ ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലത്തിനായി ബൂട്ടുകെട്ടിയാണ് അര്‍ജുന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം.

2012 ല്‍ സുബ്രതോ കപ്പില്‍ മികച്ച താരമായി അര്‍ജുന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ടീം അംഗമായിരിക്കെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഗോകുലം എഫ്‌സിയുമായി നടന്ന മത്സരത്തിലെ പ്രകടനമായിരുന്നു താരത്തെ ഗോകുലത്തിലെത്തിച്ചത്.

Also Read: Ashes 2019: ലോകക്രിക്കറ്റ് കണ്ണുകള്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക്; ആഷസ് ചരിത്രത്തിലെ കേമന്മാര്‍ ആര്

മികച്ച സാങ്കേതിക മികവുകളുള്ള താരമാണ് അര്‍ജുനെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഷട്ടോരി പറഞ്ഞു. 'വിങ്ങ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയും. ഇടതും വലതും കാലുകള്‍ക്കൊണ്ട് കളിക്കാന്‍ സാധിക്കുന്ന ഒരു മള്‍ട്ടി-ഫംഗ്ഷണല്‍ പ്ലെയര്‍ ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.' ഷട്ടോരി പറഞ്ഞു.



First published: July 31, 2019, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading