നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മുംബൈ ടി20 ലീഗ്: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആകാശ് ടൈഗേഴ്‌സില്‍; സ്വന്തമാക്കിയത് പൊന്നും വിലയ്ക്ക്

  മുംബൈ ടി20 ലീഗ്: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആകാശ് ടൈഗേഴ്‌സില്‍; സ്വന്തമാക്കിയത് പൊന്നും വിലയ്ക്ക്

  അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കായി ആകാശ് ടൈഗേഴ്‌സിനൊപ്പം നോര്‍ത്ത് മുംബൈ പാന്തേര്‍സും രംഗത്തുണ്ടായിരുന്നു

  arjun tenndulkar

  arjun tenndulkar

  • Last Updated :
  • Share this:
   മുംബൈ: മുംബൈ ടി20 ലീഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആകാശ് ടൈഗേഴ്‌സിന് വേണ്ടി കളിക്കും. അഞ്ച് ലക്ഷം രൂപയ്ക്കാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകനും ഇടങ്കയ്യന്‍ ബൗളറുമായ അര്‍ജുനെ ടീം സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

   അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കായി ആകാശ് ടൈഗേഴ്‌സിനൊപ്പം നോര്‍ത്ത് മുംബൈ പാന്തേര്‍സും രംഗത്തുണ്ടായിരുന്നു. ഇതോടെയാണ് താരത്തിന്റെ ലേലത്തുക കുതിച്ചുയര്‍ന്നത്. ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് അഞ്ചുലക്ഷം.

   Also Read: 'താന്‍ കൊള്ളാലോ' ഹെറ്റ്മ്യറിന്റെ പവര്‍ ഷോട്ട്; ഉയര്‍ന്നു പൊങ്ങിയത് സഹതാരത്തിന്റെ ബാറ്റ്

   അര്‍ജുന് പുറമെ സുജിത് നായിക്കിനും ഉയര്‍ന്ന തുകയായ അഞ്ച് ലക്ഷം ലഭിച്ചു. ബാന്ദ്രാ ബ്ലാസ്റ്റേഴ്‌സാണ് സുജിത്തിനെ സ്വന്തമാക്കിയത്. മുംബൈ ലീഗിന്റെ രണ്ടാം സീസണാണ് നടക്കാന്‍ പോകുന്നത്.

   ഡിവൈ പാട്ടീല്‍ ട്വന്റി20 കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അര്‍ജുന്റെ മൂല്യം ഉയര്‍ത്തിയത്. ഇടങ്കയ്യന്‍ പേസറും ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ ഇന്ത്യയുടെ അണ്ടര്‍ 19 താരമാണ്. നേരത്തെ മുംബൈയുടെ അണ്ടര്‍ 14, 16, 19 ടീമുകളിലും അംഗമായിരുന്നു.

   First published:
   )}