നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • INDvsSL: രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിച്ചു, വിമർശനവുമായി അർജുന രണതുംഗ

  INDvsSL: രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിച്ചു, വിമർശനവുമായി അർജുന രണതുംഗ

  പരമ്പരയ്ക്ക് സമ്മതം മൂളിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റം പറയേണ്ടതെന്നും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു.

  മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ

  മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ

  • Share this:
   ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവർ പരമ്പരകൾ ആരംഭിക്കാനിരിക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന താരങ്ങൾ ഇല്ലാത്ത ടീമാണ് ശ്രീലങ്കൻ പര്യടനത്തിന് പോയിരിക്കുന്നത്. ഇന്ത്യയുടെ ഈ രണ്ടാം നിര ടീമിനെ അയച്ചത് വഴി ബിസിസിഐ ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുകയാണ് ചെയ്തത് രണതുംഗ തുറന്നടിച്ചു. പരമ്പരയ്ക്ക് സമ്മതം മൂളിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റം പറയേണ്ടതെന്നും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു. കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഈ മാസം 13ന് തുടക്കമാകാനിരിക്കെയാണ് രണതുംഗയുടെ വിമർശനം.

   1996ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.'ഇവിടെ എത്തിയിരിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിര ടീമാണ്. ഇത് ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ മാർക്കറ്റിങ് ആവശ്യം മാത്രം കണക്കിലെടുത്ത് ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റം പറയേണ്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യ അവരുടെ മികച്ച താരങ്ങൾ അടങ്ങുന്ന ടീമിനെ അയച്ചപ്പോൾ ദുർബലരായ സംഘത്തെയാണ് ഇങ്ങോട്ട് അയച്ചത്. എല്ലാത്തിനും കാരണം നമ്മുടെ ബോർഡാണ്.' രണതുംഗ പറഞ്ഞു.

   Also read- Tokyo Olympics|ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ; നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

   ഇതാദ്യമായാണ് ഇന്ത്യ രണ്ട് വ്യത്യസ്ത പരമ്പരകൾക്ക് രണ്ട് ടീമുകളെ അയക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിൽ ആയിരിക്കും എന്നതിനാലും കോവിഡ് ക്വാറൻറീൻ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ലങ്കയിലേക്ക് ഒരു രണ്ടാം ടീമിനെ തിരെഞ്ഞെടുത്ത് അയക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇംഗ്ലണ്ടിലേക്ക് പോയ ഇന്ത്യൻ സംഘത്തിനൊപ്പമാണ് മുഖ്യ പരിശീലക സംഘവുമുള്ളാത്ത എന്നതിനാൽ പുതിയ പരിശീലക സംഘവും കൂടിയാണ് ഇന്ത്യൻ ടീമിനൊപ്പമുള്ളത്. ഇതിൽ മുഖ്യ പരിശീലകനായി വരുന്നത് ഇന്ത്യയുടെ മുൻ താരമായ രാഹുൽ ദ്രാവിഡാണ്. ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങളൊഴിച്ചാൽ താരതമ്യേന പുതുമുഖങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരും ടീമിലുണ്ട്.

   ശ്രീലങ്കൻ പര്യടനത്തിനായി എത്തിയ ഇന്ത്യൻ ടീം നിലവിൽ അവിടെ ക്വാറന്റീനിലാണ്. ഇന്ത്യൻ ടീം ലങ്കയിൽ എത്തിയെങ്കിലും ആതിഥേയരായ ശ്രീലങ്ക നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ജൂലൈ അഞ്ചിനായിരിക്കും അവര്‍ തിരിച്ചെത്തുക. മടങ്ങിയെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷമായിരിക്കും അവർ പരമ്പരക്ക് ഇറങ്ങുക. മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്ന പരമ്പരയാണ് ഇരു ടീമുകളും തമ്മിൽ കളിക്കുന്നത്.

   Summary

   BCCI by sending a second level team has insulted Sri Lankan Cricket, the former Lankan World Cup winnning Captain slammed Sri Lankan cricket board for agreeing on the series with such a team.
   Published by:Naveen
   First published:
   )}