• HOME
  • »
  • NEWS
  • »
  • sports
  • »
  • ARREST WARRANT ISSUED AGAINST INDIAN PACER MOHAMMED SHAMI

ഭാര്യയുടെ പീഡന പരാതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ്

പതിനഞ്ച് ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

shami

shami

  • Share this:
    കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ്. ഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിലാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ അലിപോർ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

    also read: 'പൊറോട്ടയും ബീഫും' ജർമനിയിലും തർക്കവിഷയം; പരിഹരിച്ചത് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടലെന്ന് കേരളസമാജം

    ഷമിയുടെ സഹോദരൻ ഹസീദ് അഹമ്മദിനും അറസ്റ്റ് വാറന്റ് ഉണ്ട്. പതിനഞ്ച് ദിവസത്തിനുള്ളിൽ കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യമാണ് ഷമിക്കെതിരെ ഗാർഹിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും കുറ്റം ചുമത്തിയത്.

    ഷമിയെയും സഹോദരനെയും കൂടാതെ വീട്ടിലെ മറ്റ് രണ്ടു പേർക്കെതിരെ കൂടി ഹസിൻ ജഹാൻ പരാതി നൽകിയിരുന്നു. അതേസമയം ഹസിൻ ജഹാന്റെ ആരോപണങ്ങൾ ഷമി നിഷേധിച്ചിരുന്നു.

    ഷമിക്കെതിരായ കുറ്റം പത്രം ലഭിക്കുന്നതുവരെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.
    First published:
    )}