ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് (Premier League) ആഴ്‌സനലിന്റെ (Arsenal) മധ്യനിര താരം തോമസ് പാർട്ടി (Thomas Partey) ഇസ്ലാം (Islam) മതം സ്വീകരിച്ചു. മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് ഘാനക്കാരനായ താരം മതംമാറ്റം നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ലണ്ടനിലെ ശരീഅ സയൻസസിലെ ഇമാമും പ്രഭാഷകനും ഗവേഷകനുമായ ഷെയ്ഖ് മുഹമ്മദ് അൽ അസ്ഹരിയാണ് പാർട്ടി ഇസ്ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. രാജ്യത്തെ പ്രമുഖ കായിക മാധ്യമപ്രവർത്തകനായ കോന്നർ ഹുമ്മും പാർട്ടി ഇസ്ലാം മതം സ്വീകരിച്ചതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Thomas Partey has converted to Islam.
Congratulations, @Thomaspartey22! ❤️ pic.twitter.com/m3M4x2jbTK
— Connor Humm (@TikiTakaConnor) March 18, 2022
29-കാരനായ താരം 2020 ലാണ് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ (Atletico Madrid) നിന്നും ഇംഗ്ലീഷ് ക്ലബായ ആഴ്‌സണലിലേക്ക് എത്തിയത്. തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ടുകൾക്കും എതിർ കളിക്കാരിൽ നിന്നും പന്തുകൾ റാഞ്ചിയെടുക്കുന്നതിലും മിടുക്കനായ താരത്തെ 45 മില്യൺ യൂറോ (ഏകദേശം 378 കോടി ഇന്ത്യൻ രൂപ) നൽകിയാണ് അത്ലറ്റികോയിൽ നിന്നും സ്വന്തമാക്കിയത്. ഗണ്ണേഴ്സിനായി ഇതുവരെ 57 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
ആഴ്‌സണലിൽ എത്തും മുൻപ് താരം അൽമേറിയ, മയ്യോർക്ക എന്നീ ടീമുകൾക്ക് വേണ്ടി വായ്പാടിസ്ഥാനത്തിലും കളിച്ചിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡിനായി 188 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം 16 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഘാനയ്ക് വേണ്ടി 40 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം മൂന്ന് ആഫ്രിക്കൻ നേഷൻസ് കപ്പിലും പങ്കെടുത്തിട്ടുണ്ട്.
നിലവിൽ നൈജീരിയയ്‌ക്കെതിരെ 2022 ലോകകപ്പ് ക്വാളിഫയർ കളിക്കാനൊരുങ്ങുന്ന ഘാനയ്‌ക്കൊപ്പം ചേരാനൊരുങ്ങുകയാണ് താരം. 25, 28 ദിവസങ്ങളിലായാണ് നൈജീരിയയ്‌ക്കെതിരെ ടീമിന്റെ മത്സരം.
Abdul Rabeeh |'ഇതെന്റെ ഷിബിയ്ക്കും ജംഷീറിനും'; ഐ.എസ്.എല്‍ കിരീടത്തിനും മായ്ക്കാന്‍ കഴിയാത്ത ദുഃഖം
തന്റെ ആദ്യ ഐഎസ്എല്‍ സീസണില്‍ തന്നെ ടീം കിരീടം നേടിയിട്ടും ആ സന്തോഷം ആസ്വദിക്കാന്‍ മലയാളി താരം അബ്ദുല്‍ റബീഹിന് സാധിച്ചില്ല. നാട്ടില്‍ നിന്നും കളി കാണാനായി ഗോവയിലേക്ക് പുറപ്പെട്ട പ്രിയ കൂട്ടുകാര്‍ വഴിമധ്യേ മരണപ്പെട്ട വാര്‍ത്തയറിഞ്ഞതോടെ ഫൈനലിന് മുമ്പേ റബീഹ് ദുഖിതനായിരുന്നു. ഒരു ഐഎസ്എല്‍ കിരീടത്തിനും മായ്ക്കാനായില്ല ഈ വേദനയെ.
റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് കളിക്കുമുമ്പേ റോഡപകടത്തില്‍ മരണപ്പെട്ടത്. ഹൈദരാബാദ് കിരീടം നേടിയ ശേഷം റബീഹിന് ആഘോഷങ്ങളിലൊന്നും പങ്കെടുക്കാനായില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം നോക്കിനിന്നു.
ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. അതില്‍ റബീഹ് പ്രിയപ്പെട്ട ജംഷീറിനേയും ഷിബിലിനേയും കൂടെ കൂട്ടിയിരുന്നു. സ്വന്തം ജേഴ്സിയില്‍ ഷിബില്‍ എന്നെഴുതിച്ചേര്‍ത്ത റബീഹ്, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജേഴ്സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Football News, Islam, Premier League