• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഈ മൂന്നു ടീമുകളിലൊന്ന് ലോകകപ്പ് നേടും'


Updated: July 3, 2018, 8:58 PM IST
'ഈ മൂന്നു ടീമുകളിലൊന്ന് ലോകകപ്പ് നേടും'

Updated: July 3, 2018, 8:58 PM IST
ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായിരുന്നു ആർസെൻ വെംഗർ. പതിറ്റാണ്ടുകൾ നീണ്ട ആഴ്സണലിന്‍റെ പരീശീലക കുപ്പായം വെഗംർ ഊരിവെച്ചത് അടുത്തിടെയാണ്. ഇപ്പോൾ ലോകകപ്പിന് പിന്നാലെയാണ് വെംഗർ. പരമാവധി എല്ലാ കളികളും കാണുന്ന വെംഗർ ചില ടിവി ചാനലുകൾക്കുവേണ്ടി വിശകലന പരിപാടികളിൽ പങ്കെടുക്കുകയും പത്രങ്ങൾക്ക് കോളമെഴുതുകയും ചെയ്യുന്നുണ്ട്. ഈ ലോകകപ്പ് ആരു നേടും എന്ന ചോദ്യത്തിന് വെംഗർ പറയുന്ന ഉത്തരം- സാധ്യത മൂന്നു ടീമുകൾക്ക് ആണെന്നാണ്. ഒന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്രാൻസ്. പിന്നെ ആരാധകരുടെ ഇഷ്ട ടീമായ ബ്രസീൽ. അതിനുശേഷം വെംഗർ സാധ്യത കൽപ്പിക്കുന്നത് പതിറ്റാണ്ടുകൾ താൻ പരിശീലകനായി പ്രവർത്തിച്ച രാജ്യം- ഇംഗ്ലണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കപ്പ് നേടാൻ സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ടിന്‍റേതെന്നാണ് അദ്ദേഹം പറയുന്നത്. സ്പെയിൻ, ജർമനി, അർജന്‍റീന എന്നീ ടീമുകൾ പുറത്തായതോടെയാണ് ലോകകപ്പ് സാധ്യത മേൽപ്പറഞ്ഞ മൂന്നു ടീമുകളിലേക്ക് ചുരുങ്ങിയതെന്നും വെംഗർ പറയുന്നു.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍