• HOME
  • »
  • NEWS
  • »
  • sports
  • »
  • Arshdeep Singh | അപമര്യാദയായി പെരുമാറിയ ക്രിക്കറ്റ് ആരാധകന് നോട്ടം കൊണ്ട് മറുപടി നൽകി അർഷ്ദീപ് സിങ്ങ്; വൈറൽ വീഡിയോ

Arshdeep Singh | അപമര്യാദയായി പെരുമാറിയ ക്രിക്കറ്റ് ആരാധകന് നോട്ടം കൊണ്ട് മറുപടി നൽകി അർഷ്ദീപ് സിങ്ങ്; വൈറൽ വീഡിയോ

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് രൂക്ഷമായി വിമർശിക്കുകയായിരുന്നു ആരാധകൻ.

  • Last Updated :
  • Share this:
    ഏഷ്യാ കപ്പ് (Asia cup) ഫൈനലിനു ശേഷം മടങ്ങുകായിരുന്ന തന്നോട് അപമര്യാദയായി പെരുമാറി ക്രിക്കറ്റ് ആരാധകന് ഒരു നോട്ടം കൊണ്ട് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങ് (Arshdeep Singh). സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    ശ്രീലങ്കയുമായുള്ള ഫൈനൽ മാച്ചിനു ശേഷം ഹോട്ടലിലേക്ക് മടങ്ങാൻ ബസിൽ കയറുകയായിരുന്നു ഇന്ത്യൻ ടീം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് രൂക്ഷമായി വിമർശിക്കുകയായിരുന്നു ആരാധകൻ. ഇയാൾ അർഷ്ദീപിന്റെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതു കേട്ട അർഷ്ദീപ്, ബസിൽ കയറിയതിനു ശേഷം മുൻ‌വശത്തെ ​ഗ്ലാസിലൂടെ ഇയാളെ തുറിച്ചു നോക്കുന്നതും വീഡിയോയിൽ കാണാം. സ്ഥലത്തേക്ക് അതിക്രമിച്ചെത്തിയ ആരാധകനോട് സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ കയർക്കുന്നതും വീഡിയോയിലുണ്ട്.



    ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ട അര്‍ഷ്ദീപ് സിങ്ങിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അര്‍ഷ്‌ദീപ് ഖലിസ്ഥാനിയാണെന്ന് മുദ്ര കുത്തിയായിരുന്നു ചിലരുടെ വിമർശനം. പാക്കിസ്ഥാൻ ചാര സംഘടനയാണ് ഈ വിദ്വേഷ പ്രചാരണത്തിനു പിന്നിലെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സിഖുകാരും ഹിന്ദുക്കളും തമ്മിൽ സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാനുള്ള ഐഎസ്ഐ നീക്കത്തിന്റെ ഭാ​ഗമാണ് പുതിയ സംഭവ വികാസങ്ങളെന്നും സൂചനകളുണ്ടായിരുന്നു.

    എന്നാൽ ശ്രീലങ്കക്കെതിരായ ഫൈനൽ പോരാട്ടത്തിൽ അർഷ്ദീപ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഏഴ് റണ്‍സ് എന്ന ശ്രീലങ്കയുടെ വിജയലക്ഷ്യം പ്രതിരോധിക്കാന്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ വിശ്വസിച്ച് പന്തേല്‍പിച്ചത് അർഷിതിനെയാണ്. അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിജയം ലക്ഷ്യമാക്കി ബാറ്റ് ചെയ്ത ലങ്കയുടെ വിജയം അഞ്ചാമത്തെ പന്ത് വരെ വലിച്ചുനീട്ടിയത് അര്‍ഷിന്‍റെ ബൗളിങ്ങ് മികവായിരുന്നു. അർഷ്ദീപിന് പൂർണ പിന്തുണയുമായി പിന്നീട് രോഹിത് ശ‍ർമ രം​ഗത്തെത്തി.


    ''അവസാന രണ്ട് ഓവറുകളിൽ അദ്ദേഹം നന്നായി പന്തെറിഞ്ഞു. അവൻ വളരെ ആത്മവിശ്വാസമുള്ള കളിക്കാരനാണ്. കരിയറിന്റെ തുടക്കത്തിൽ അവനെപ്പോലെ മികവു പ്രകടിപ്പിക്കുന്ന അധികം പേരെ ഞാൻ കണ്ടിട്ടില്ല. അവന്റെ പ്രകടനത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്'', എന്നാണ് അർഷ്ദീപിന്റെ കളിമികവിനെക്കുറിച്ച് മൽസര ശേഷം രോഹിത് ശർമ പ്രതികരിച്ചത്.

    അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ട്രോളുകളെക്കുറിച്ചും വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ചും രോഹിത് ശർമ പ്രതികരിച്ചു. ഇത്തരം അനാരോ​ഗ്യകരമായ വിമർശനങ്ങൾ അദ്ദേഹത്തെ ബാധിക്കാറില്ലെന്നും ഫൈനലിൽ അർഷ്ദീപിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.

    അർഷ്ദീപ് സിംങ്ങിന് ‌പിന്തുണയുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും പാർലമെന്റ് അം​ഗവുമായ ഹർഭജൻ സിങ്ങും രം​ഗത്തെത്തിയിരുന്നു. ആരും അറിഞ്ഞു കൊണ്ട് ക്യാച്ച് കൈവിടില്ലെന്നും അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് മോശം പറയുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു എന്നുമായിരുന്നു ഹര്‍ഭജന്‍ സിംങ്ങ് പ്രതികരിച്ചത്.
    Published by:Jayesh Krishnan
    First published: