• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അമിത ഉത്കണ്ഠ നിയന്ത്രിക്കാനാകുന്നില്ല'; ക്രിക്കറ്റിന് ഇടവേള നൽകി ബിർല ഗ്രൂപ്പ് ഉടമയുടെ മകൻ

'അമിത ഉത്കണ്ഠ നിയന്ത്രിക്കാനാകുന്നില്ല'; ക്രിക്കറ്റിന് ഇടവേള നൽകി ബിർല ഗ്രൂപ്പ് ഉടമയുടെ മകൻ

രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്ന ആര്യമാൻ അമിതമായ ഉത്കണ്ഠ നിയന്ത്രിക്കാനാകാത്തതിനാലാണ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചത്.

ആര്യമാൻ ബിർല

ആര്യമാൻ ബിർല

  • Share this:
    മധ്യപ്രദേശിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരമാണ് ആര്യമാൻ ബിർല. രാജ്യത്തെ അതിസമ്പന്നരിൽ പ്രധാനിയായ ആദിത്യ ബിർല ഗ്രൂപ്പ് ഉടമ കുമാർമംഗലം ബിർലയുടെ മകനാണ് ഈ 22 കാരൻ. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്ന ആര്യമാൻ അമിതമായ ഉത്കണ്ഠ നിയന്ത്രിക്കാനാകാത്തതിനാലാണ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചത്.

    Also Read- അച്ഛനേക്കാൾ കേമനാകുമോ? ഇരട്ടസെഞ്ച്വറിയടിച്ച് ദ്രാവിഡിന്‍റെ മകൻ

    ട്വിറ്ററിൽ പങ്കുവെച്ച ലഘു കുറിപ്പിലാണ് അമിതമായ ഉത്കണ്ഠ നിമിത്തം സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്ന കാര്യം ആര്യമാൻ പരസ്യമാക്കിയത്. എല്ലാ വെല്ലുവിളികളും മറികടന്ന് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും ആര്യമാൻ വ്യക്തമാക്കിയിട്ടുണ്ട്. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പിൻഗാമിയാണെങ്കിലും അതു വിട്ടു ക്രിക്കറ്റിന്റെ വഴി സ്വമേധയാ തെരഞ്ഞെടുത്തു വിജയങ്ങൾ വെട്ടിപ്പിടിച്ചുതുടങ്ങുമ്പോഴാണ് ആര്യമാൻ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്നത്.




    പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി മുതൽ ആര്യമാൻ മധ്യപ്രദേശ് ടീമിൽ സ്ഥിരാംഗമല്ല. കഴിഞ്ഞ രണ്ടു സീസണുകളിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ അംഗമായിരുന്നെങ്കിലും ഈ വർഷം അവർ താരലേലത്തിനു മുന്നോടിയായി ആര്യമാനെ റിലീസ് ചെയ്തിരുന്നു. ‘ആകെ പെട്ടുപോയ അവസ്ഥയിലാണ് ഇപ്പോൾ ഞാൻ. എല്ലാ പ്രശ്നങ്ങളിലും നിന്നും രക്ഷപ്പെടാൻ ഞാൻ പരമാവധി ശ്രമിച്ചു. എങ്കിലും കുറച്ചുകാലം മാനസിക ആരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകി മാറിനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കെല്ലാം നമ്മുടേതായ വഴികളുണ്ട്. ഇത്തവണ എന്നെത്തന്നെ കൂടുതലായി മനസ്സിലാക്കാനും പുതിയ കാഴ്ചപ്പാടുകളിലേക്ക് മനസ്സിനെ തുറന്നുവിടാനും ലക്ഷ്യം കണ്ടെത്താനുമാണ് ശ്രമം’ – ആര്യമാൻ കുറിപ്പിൽ‌ വ്യക്തമാക്കി.

     
    Published by:Rajesh V
    First published: