ബര്‍മിങ്ഹാം: വിലക്കിനുശേഷം തിരിച്ചെത്തിയ ആദ്യ ടെസ്റ്റില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്ത്. സഹതാരങ്ങളെല്ലാം പൊരുതി നോല്ക്കാന് കഴിയാതെ വീണിടത്താണ് ടെസ്റ്റ് കരിയറിലെ 24 ാം സെഞ്ച്വറിയുമായി സ്മിത്ത് തലയുയര്‍ത്തിയത്. 17 ന് 2 എന്ന നിലയില്‍ ടീം തകര്‍ച്ച നേരിടവെ കളത്തിലെത്തിയ താരം 144 റണ്‍സെടുത്താണ് ബാറ്റുതാഴ്ത്തിയത്.
താരത്തിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 284 റണ്‍സാണ് ഓസീസ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. താരത്തിന് പുറമെ 44 റണ്‍സെടുത്ത പീറ്റര്‍ സിഡിലിനും 35 റണ്‍സെടുത്ത ഹെഡിനും 13 റണ്‍സെടുത്ത ഖവാജയ്ക്കും 12 റണ്‍സെടുത്ത നഥാന്‍ ലിയോണിനും മാത്രമെ ഓസീസ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു.
എട്ടിന് 122 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കങ്കാരുക്കളെ സ്മിത്തും സിഡിലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യമാണ് സ്കോര്‍ 200 കടത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട് ബ്രോഡാണ് ഓസീസിനെ തകര്‍ത്തത്. താരത്തിനു പുറമെ ക്രിസ് വോക്സ് മൂന്നും ബെന്‍ സ്റ്റോക്സ് മോയീന്‍ അലി എന്നിവര്‍ ഒരോവിക്കറ്റുകളും വീഴ്ത്തി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ വീഴ്ത്തി ബ്രോഡാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയപ്പോള്‍ ആദ്യ ദിനം തന്നെ കങ്കാരുക്കള്‍ ബാറ്റുതാഴ്ത്തുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.