നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Ashes 2019 | നാലാം ടെസ്റ്റില്‍ ജയം; ആഷസ് നിലനിർത്തി ഓസ്‌ട്രേലിയ

  Ashes 2019 | നാലാം ടെസ്റ്റില്‍ ജയം; ആഷസ് നിലനിർത്തി ഓസ്‌ട്രേലിയ

   2001ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ വച്ച് ഓസ്‌ട്രേലിയ ആഷസ് നേടുന്നത്.  

  • Share this:
   ആഷസ് നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. ഇംഗ്ലണ്ടിനെ 185 റണ്‍സിനാണ് തോല്‍പിച്ചത്. 383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് ഓള്‍ ഔട്ടായി. ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ടസെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ താരം.

   പരമ്പരയിൽ ഓസ്‌ട്രേലിയ 2-1 ന് മുന്നിലെത്തി. ജയത്തോടെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തുമെന്ന് ഉറപ്പായി. അടുത്ത ടെസ്റ്റ് ജയിച്ചാലും ഇംഗ്ലണ്ടിന് ആഷസ് തിരിച്ചുപിടിക്കാനാകില്ല

   2001ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ വച്ച് ഓസ്‌ട്രേലിയ ആഷസ് നേടുന്നത്.  മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് തോല്‍ക്കുന്നതും 2001-ന് ശേഷം ആദ്യമായാണ്.

   Also Read 'നൂറിൽ മൂന്ന്'; കണക്കിൽ വട്ടംകറങ്ങി വീണകാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി

   First published:
   )}