ബെർമിങ്ഹാം: ആഷസ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 251 റൺസ് ജയം. ജയിക്കാൻ 398 റൺസ് വേണ്ടിയിരുന്ന ഓസീസിന് രണ്ടാം ഇന്നിങ്സിൽ 52.3 ഓവറിൽ 146 റൺസെടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിൻ ബൗളർ നഥാൻ ലിയോണാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റിൽ 350 വിക്കറ്റെന്ന നേട്ടവും ലിയോൺ ഒന്നാം സ്വന്തമാക്കി.
37 റൺസെടുത്ത ക്രിസ് വോക്സാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജയ്സൻ റോയ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ 28 റൺസ് വീതം നേടി. ഇംഗ്ലിഷ് നിരയിലെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാനാകാതെ പുറത്തായി. ഓസീസിനായി പാറ്റ് കമ്മിൻസ് നാലു വിക്കറ്റു വീഴ്ത്തി. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയ്ക്ക് 24 പോയിന്റ് ലഭിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 284 റൺസാണ് സ്വന്തമാക്കിയത്. മറുപടിയിൽ ഓപ്പണർ റോറി ബേൺസിന്റെ സെഞ്ചുറി (133) മികവിൽ ഇംഗ്ലണ്ട് 374 റൺസെടുത്തു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഓസീസ് താരം സ്റ്റീവ് സ്മിത്ത് സെഞ്ചുറി (144, 142) നേടി. രണ്ടാം ഇന്നിങ്സിൽ മാത്യു വെയ്ഡ് കൂടി സെഞ്ചുറി (110) നേടിയതോടെ ഓസീസ് ഏഴിന് 487 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. അടുത്ത ടെസ്റ്റ് ആഗസ്റ്റ് 14ന് ലോർഡ്സിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.