HOME » NEWS » Sports » ASHISH NEHRA PREDICTS INDIAS BOWLING LINE UP FOR WTC FINAL INT SAR

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ബോളിങ് ലൈനപ്പ് നിർദേശിച്ച് ആശിഷ് നെഹ്റ

'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ തീര്‍ച്ചയായും ഒരു എക്സ്ട്രാ പേസറെ ടീമില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് സിറാജാണ് അതിനുയോഗ്യന്‍'

News18 Malayalam | news18-malayalam
Updated: May 19, 2021, 9:07 PM IST
ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ബോളിങ് ലൈനപ്പ് നിർദേശിച്ച് ആശിഷ് നെഹ്റ
നെഹ്‌റ
  • Share this:
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇനി ഒരു മാസം മാത്രമാണ് ബാക്കി. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന മൽസരത്തിൽ കരുത്തരായ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഇരു ടീമുകളും ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കേണ്ടതിനാൽ താരങ്ങളെല്ലാം അതീവ ശ്രദ്ധയിലാണ്. ഇരു ടീമുകളുടെ ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളികളും വാക്പോരും സജീവമാണ്. അവസാന ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായത്തിന്റെ ക്ഷീണം ഈ ഫൈനലിൽ തീർക്കുമെന്നാണ് ഇന്ത്യൻ ആരാധകർ വാദിക്കുന്നത്.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന പ്രശ്നം കൂടിയാണ്. ഇന്ത്യക്ക് വേണ്ടി ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ കോഹ്ലിക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ജീവൻ മരണ പോരാട്ടത്തിനാവും കോഹ്ലിയും കൂട്ടരും ഇംഗ്ലണ്ട് മണ്ണിൽ ഇറങ്ങുക. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഈ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള ഒരു മൂന്ന് മാസക്കാലം ഈ താരങ്ങളെല്ലാം ഇംഗ്ലണ്ടിൽ ആയിരിക്കും. നാല് സ്പിന്നർമാരെ ബി സി സി ഐ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ബൗളിങ് നിരയെ നിര്‍ദ്ദേശിച്ച്‌ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫൈനലില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ ഇന്ത്യ ഒരു എക്സ്ട്രാ പേസ് ബൗളറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ കാലയളവിലെ പ്രകടനം കണക്കിലെടുത്താല്‍ മുഹമ്മദ് സിറാജാണ് അതിനുയോഗ്യനെന്നും നെഹ്റ പറഞ്ഞു. 'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ തീര്‍ച്ചയായും ഒരു എക്സ്ട്രാ പേസറെ ടീമില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് സിറാജാണ് അതിനുയോഗ്യന്‍. അതല്ലയെങ്കില്‍ ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്റ, മുഹമ്മദ് ഷാമി എന്നിവരായിരിക്കും ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍, ഒപ്പം സ്പിന്നര്‍മാരായി ജഡേജയും അശ്വിനും വേണം'- ആശിഷ് നെഹ്റ പറഞ്ഞു.

Also Read- ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ സമനില ആയാൽ? സംശയങ്ങൾക്ക് മറുപടിയുമായി ഐ സി സി

ഫൈനലിന് ഇനിയും ഒരു മാസമുണ്ടെന്നും അതുകൊണ്ട് തന്നെ പരിശീലന ഘട്ടങ്ങളിലെ അവരുടെ പ്രകടനവും ഫിറ്റ്നസും കണക്കിലെടുക്കണമെന്നും നെഹ്റ ഓർമിപ്പിച്ചു. എന്നാല്‍ ഈ ബൗളിങ് നിരയുമായി ഇറങ്ങുന്നതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നാല്‍ അശ്വിനും ജഡേജയ്ക്കും ബാറ്റ് കൊണ്ടും തിളങ്ങാന്‍ സാധിക്കുമെന്നതാണെന്ന് താരം അഭിപ്രായപ്പെട്ടു. അശ്വിനും ജഡേജയ്ക്കും ലോകത്തിലെ ഏത് മൈതാനത്തും ഇന്ത്യക്കായി വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും മുമ്പ് പറഞ്ഞിരുന്നു. ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് രാഹുല്‍ ദ്രാവിഡും നിർദേശിച്ചിട്ടുണ്ട്. അശ്വിനും ജഡേജയും ബാറ്റ് ചെയ്യുന്ന രീതി വെച്ച് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഘടനയ്ക്ക് ഇരുവരും യോജിച്ചവരാണെന്നും ദ്രാവിഡ്‌ പറഞ്ഞിട്ടുണ്ട്.

News summary: Ashish Nehra predicts India’s bowling line-up for WTC final.
Published by: Anuraj GR
First published: May 19, 2021, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories