• HOME
 • »
 • NEWS
 • »
 • sports
 • »
 • Ashish Nehra | അതെന്താ ബൗളര്‍മാര്‍ക്ക് ക്യാപ്റ്റന്‍ ആകാന്‍ പാടില്ലേ? ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആക്കണമെന്ന് ആശിഷ് നെഹ്റ

Ashish Nehra | അതെന്താ ബൗളര്‍മാര്‍ക്ക് ക്യാപ്റ്റന്‍ ആകാന്‍ പാടില്ലേ? ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആക്കണമെന്ന് ആശിഷ് നെഹ്റ

'എന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തു. ഇനിയും ഇത്തരമൊരു അബദ്ധം ചെയ്യാതിരിക്കട്ടെ.'- നെഹ്റ പറഞ്ഞു.

Ashish Nehra

Ashish Nehra

 • Last Updated :
 • Share this:
  ടി20 ലോകകപ്പിന് (ICC T20 World Cup) ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലി (Virat Kohli) പ്രഖ്യാപിച്ചിരുന്നു. കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മയായിരിക്കും (Rohit Sharma) ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

  കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങിയ പേരുകളും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം രാഹുല്‍ ദ്രാവിഡാവും എടുക്കുക. ഇപ്പോഴിതാ ജസ്പ്രീത് ബുംറയെ(Jasprit Bumrah) ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ(Ashish Nehra).

  ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരാക്കരുതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നാണ് നെഹ്റ പറഞ്ഞത്. 'എന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തു. ഇനിയും ഇത്തരമൊരു അബദ്ധം ചെയ്യാതിരിക്കട്ടെ. കോര്‍ട്ടനി വാല്‍ഷ്,വസിം ആക്രം,വഖാന്‍ യൂനിസ് എന്നിവരൊക്കെ പേസ് ബൗളര്‍മാരായ നായകന്മാരായിരുന്നു. രോഹിത് ശര്‍മക്ക് ശേഷം റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറയേയും പരിഗണിക്കാവുന്നതാണ്. അജയ് ജഡേജ പറഞ്ഞപോലെ എല്ലാ ഫോര്‍മാറ്റിലും പ്ലേയിങ് 11ല്‍ ബുംറയുണ്ട്. ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരാക്കാന്‍ പാടില്ലെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല'- നെഹ്റ പറഞ്ഞു.

  ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തുന്നതോടെ വലിയ പൊളിച്ചെഴുത്ത് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  T20 World Cup |'ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചേക്കും, കിവീസിന്റെ ബാറ്റിംഗ് നിര പോര': അജിത് അഗാര്‍ക്കര്‍

  ടി20 ലോകകപ്പില്‍ സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാവും ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ആര് സെമിയിലെത്തുമെന്ന് നിര്‍ണയിക്കുക.

  ഇപ്പോഴിതാ ന്യൂസിലന്‍ഡിനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. 'ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാനുള്ള സാധ്യതയുണ്ട്. മികച്ച ബൗളര്‍മാരും പ്രതിഭാശാലികളായ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. ഉച്ചകഴിഞ്ഞുള്ള മത്സരം ആയതിനാല്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാനായേക്കും. ന്യൂസിലന്‍ഡിന്റെ ബാറ്റിങ് അതിശക്തമാണെന്ന് കരുതുന്നില്ല. അവസാന രണ്ട് മത്സരത്തിലും വളരെ പ്രയാസപ്പെട്ടാണ് ന്യൂസിലന്‍ഡ് ജയിച്ചത്. അതിനാല്‍ അഫ്ഗാനിസ്ഥാന്‍ നന്നായി പന്തെറിഞ്ഞാല്‍ ന്യൂസിലന്‍ഡിനെ പ്രയാസപ്പെടുത്താനാവും.'- അഗാര്‍ക്കര്‍ വിശദമാക്കി.

  കണക്കുകളില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈയുണ്ടെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ന്യൂസിലന്‍ഡിനെ അതിശക്തരെന്ന് വിളിക്കാനാവില്ല. ബാറ്റിങ് നിരയില്‍ ആരും തന്നെ ഫോമിലല്ലെന്ന് പറയാം. അതിനാല്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിര അഫ്ഗാനൊപ്പമുണ്ട്. ഭാഗ്യം തുണച്ചാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ അഫ്ഗാനേയ്ക്കും.
  Published by:Sarath Mohanan
  First published: