നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Miami Open | അസരെങ്കയെ കീഴടക്കി ആഷ്‌ലി ബാര്‍ട്ടി മിയാമി ഓപ്പൺ ക്വാര്‍ട്ടറില്‍

  Miami Open | അസരെങ്കയെ കീഴടക്കി ആഷ്‌ലി ബാര്‍ട്ടി മിയാമി ഓപ്പൺ ക്വാര്‍ട്ടറില്‍

  ക്വാർട്ടറിൽ ലോക എഴാം നമ്പർ താരമായ ആര്യാന സബലെങ്കയോ മാർക്കേറ്റ വോൺഡ്രൗസോവയോ ആയിരിക്കും ബാർട്ടിയുടെ എതിരാളി.

  Ashleigh-Barty

  Ashleigh-Barty

  • Share this:
   മുൻ ലോക ഒന്നാം നമ്പർ താരമായ വിക്ടോറിയ അസരെങ്കയെ മറികടന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരമായ ആഷ്ലി ബാർട്ടി മിയാമി ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബാർട്ടി വിജയം നേടിയത്. സ്കോർ: 6-1, 1-6, 6-2

   ആദ്യ സെറ്റ് 6-1 ന് അനായാസം നേടിയ ബാർട്ടി പക്ഷേ രണ്ടാം സെറ്റിൽ പുറകിലോട്ട് പോയി. രണ്ടാം സെറ്റിൽ വീറോടെ പോരാടിയ അസരെങ്ക ആദ്യ സെറ്റിലെ അതേ സ്കോറിന് ബാർട്ടിയെ കീഴടക്കി മൂന്നാം സെറ്റിലേക്ക് കളി നീട്ടിയെടുത്തു. മൂന്നാം സെറ്റിൽ പക്ഷേ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബാർട്ടി സെറ്റും മത്സരവും സ്വന്തമാക്കി.

   ക്വാർട്ടറിൽ ലോക എഴാം നമ്പർ താരമായ ആര്യാന സബലെങ്കയോ മാർക്കേറ്റ വോൺഡ്രൗസോവയോ ആയിരിക്കും ബാർട്ടിയുടെ എതിരാളി.

   പുരുഷന്മാരുടെ മത്സരത്തിൽ ക്രൊയേഷ്യയുടെ 32 വയസ്സ്കാരനായ മരിൻ സിലിച്ച് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇറ്റലിയുടെ കൗമാരതാരം ലോറെൻസോ മ്യൂസെറ്റിയെ കീഴടക്കിയാണ് സിലിച്ച് അവസാന 16-ൽ പ്രവേശിച്ചത്. സ്കോർ: 6-3, 6-4.

   നിലവിൽ ലോക 45-ാം റാങ്കുകാരനായ സിലിച്ച് 2014-ൽ യു.എസ്.ഓപ്പൺ കിരീടം നേടിയിരുന്നു.

   നേരത്തെ പുരുഷ വിഭാഗത്തിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ആൻഡ്രി റുബ്ലെവ് എന്നിവർ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. ഗ്രീക്ക് താരവും രണ്ടാം സീഡായ സിറ്റ്സിപാസും 2014 യുഎസ് ഓപ്പൺ റണ്ണറപ്പായ കെയ് നിഷികോരിയെ മിയാമിയിൽ കീഴടക്കുകയായിരുന്നു. എ ടി പി 1000 ടൂർണമെന്റിൽ മാർട്ടൻ ഫ്യൂസോവിക്സിനെ നേരിട്ടുള്ള സെറ്റുകൾ തകർത്തുകൊണ്ട് റൂബ്ലെവ് 2021 കുതിപ്പ് തുടർന്നു. സെബാസ്റ്റ്യൻ കോർഡയോട് പരാജയപ്പെട്ടതിനെ തുടർന്ന് ഫോമിലുള്ള അസ്ലാൻ കാരാത്‌സെവ് പുറത്തായി.

   സിറ്റ്സിപാസ് 6-3 3-6 6-1നാണ് നിഷികോരിയെ മറികടന്ന് നാലാം റൗണ്ടിലെത്തിയത്. മുൻ ലോക നാലാം നമ്പർ താരം നിഷികോരി നിർണായക സെറ്റ് കൈവിട്ടതോടെയാണ് ജാപ്പനീസ് താരത്തിന്‍റെ തിരിച്ചുവരവിനെ സിറ്റ്സിപാസ് തകർത്തത്.  സിറ്റ്സിപാസ് ക്വാർട്ടർ ഫൈനലിൽ ലോറൻസോ സോനെഗോയെ നേരിടും. 24-ാം സീഡ് ഡാനിയൽ എലാഹി ഗാലനെയാണ് സോനെഗോ 7-6 (8-6) 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

   Summary- Ashley Barty tops Asarenke to enter into the quarters of Miami Open

   Keywords-  Ashley Barty, Asarenke, Miami Open, Tennis, Nadal, Federer, Djokovic
   Published by:Anuraj GR
   First published: