രണ്ടാം ദിനം അശ്വിന്റേത്; മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 59 റണ്‍സ് ലീഡ്

News18 Malayalam
Updated: December 7, 2018, 1:37 PM IST
രണ്ടാം ദിനം അശ്വിന്റേത്; മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 59 റണ്‍സ് ലീഡ്
  • Share this:
അഡ്‌ലെയ്ഡ്: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിച്ചപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 250 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 191 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 59 റണ്‍സിന് പിന്നിലാണ് ആതിഥേയരിപ്പോള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അശ്വിനാണ് ഓസീസിന് കനത്ത പ്രഹരമേല്‍പ്പിച്ചത്.

ഇശാന്ത് ശര്‍മയും ജസ്പ്രിത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴത്തി അശ്വിന് ഉറച്ച പിന്തുണ നല്‍കി. 149 പന്തില്‍ 61 റണ്‍സെടുത്ത ട്രാവിസ് ഹെഡും 17 പന്തില്‍ എട്ട് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. മൂന്നാം ദിനം തുടക്കില്‍ തന്നെ മൂന്ന് വിക്കറ്റുകളും നേടി രണ്ടാം ഇന്നിങ്ങ്‌സില്‍ ലീഡ് നേടാനാകും കോഹ്‌ലിയും സംഘവും ശ്രമിക്കുക.

Also Read: 130 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡുമായി മാര്‍ഷ്

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ഫിഞ്ചിനെ വീഴ്ത്തി ഇസാന്ത് ശര്‍മ്മയായിരുന്നു ഇന്ത്യക്ക മികച്ച തുടക്കം നല്‍കിയത്. ആരോണ്‍ ഫിഞ്ച് (0), മാര്‍ക്കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്(34), ടിം പെയിന്‍ (5), പാറ്റ് കുമ്മിണ്‍സ് (10) എന്നിവരുടെ വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.

Dont MIss: ഫിഞ്ചിന്റെ സ്റ്റംപ് പിഴുത് ഇശാന്ത്, കളം നിറഞ്ഞത് വിരാട്
നേരത്തെ കഴിഞ്ഞ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ഇന്ത്യ 250ന് പുറത്താവുകയായിരുന്നു. രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി (6) യെ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മടക്കുകയായിരുന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവ രണ്ട് വിക്കറ്റ് വീതവും നേടി. ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുന്‍നിര തകര്‍ന്ന ഇന്ത്യയെ രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16ാം സെഞ്ച്വറി തികച്ചത്.


First published: December 7, 2018, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading