ഹര്‍ദിക്കിനെയും രാഹുലിനെയും കുടുക്കിയ ചാറ്റ് ഷോയില്‍ പങ്കെടുക്കുമോ? ആരാധകന്റെ ചോദ്യത്തിന് അശ്വിന്റെ മറുപടി
ഹര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും നടത്തിയ പരാമര്‍ശങ്ങള്‍ ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചയായിരുന്നു.
news18
Updated: March 9, 2019, 2:47 PM IST

Ravichandran Ashwin
- News18
- Last Updated: March 9, 2019, 2:47 PM IST
മുംബൈ: അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു 'കോഫി വിത്ത് കരണ്‍' ഷോയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ നടത്തിയ പരാമര്‍ശം. അവതാരകനും ബോളിവുഡ് സംവിധായകനുമയായ കരണ്‍ ജോഹറുമായുള്ള അഭിമുഖത്തിനിടെ ഹര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും നടത്തിയ പരാമര്‍ശങ്ങള്‍ ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചയായിരുന്നു.
തങ്ങളുടെ ലൈംഗികാനുഭവങ്ങളും സ്ത്രീകളോടുള്ള കാഴ്ചപ്പാടും തുറന്ന് പറഞ്ഞ താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ലോകത്തിനു പുറത്ത് നിന്നും വിമര്സനങ്ങള് എത്തിയതോടെ ബിസിസിഐ ഇരുതാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും പ്രശ്നങ്ങള്‍ അവസാനിക്കവെയാണ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനോട് പരിപാടിയില്‍ പങ്കെടുക്കുമോയെന്ന ചോദ്യവുമായി ആരാധകന് രംഗത്തെത്തിയത്. Also Read: നാണം കെട്ട് വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ നേടിയത് ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍
ഇന്സ്റ്റാഗ്രാമിലൂടെയായിരുന്നുു ആരാധകന് അശ്വിനോട് ചോദ്യം ചോദിച്ചത്. ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കിലും ആരാധകനോട് തീര്‍ച്ചയായും ഷോയില്‍ പങ്കെടുക്കുമെന്നാണ് താരം മറുപടി നല്‍കിയത്.

ഓസീസിനെതിരെ അഡ്ലെയ്ഡില് നടന്ന ടെസ്റ്റ് മത്സരത്തിലാണ് അശ്വിന് അവസാനമായി കളിച്ചിരുന്നത്. ഇന്ത്യക്കായി 65 ടെസ്റ്റിലും 111 ഏകദിനത്തിലും 46 ടി20യും കളിച്ച താരമാണ് അശ്വിന്.
തങ്ങളുടെ ലൈംഗികാനുഭവങ്ങളും സ്ത്രീകളോടുള്ള കാഴ്ചപ്പാടും തുറന്ന് പറഞ്ഞ താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ലോകത്തിനു പുറത്ത് നിന്നും വിമര്സനങ്ങള് എത്തിയതോടെ ബിസിസിഐ ഇരുതാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും പ്രശ്നങ്ങള്‍ അവസാനിക്കവെയാണ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനോട് പരിപാടിയില്‍ പങ്കെടുക്കുമോയെന്ന ചോദ്യവുമായി ആരാധകന് രംഗത്തെത്തിയത്.