നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Asia Cup 2020 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കി: BCCI പ്രസിഡന്റ് സൗരവ് ഗാംഗുലി

  Asia Cup 2020 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കി: BCCI പ്രസിഡന്റ് സൗരവ് ഗാംഗുലി

  നാളെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം ചേരാനിരിക്കെയാണ് ഗാംഗുലിയുടെ പ്രഖ്യാപനം

  saurav ganguly

  saurav ganguly

  • Share this:
   ക്രിക്കറ്റിലെ ഏഷ്യൻ ശക്തികൾ ഏറ്റുമുട്ടുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാളെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം ചേരാനിരിക്കെയാണ് ഗാംഗുലിയുടെ പ്രഖ്യാപനം.

   പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ട ടൂർണമെന്റ് നടക്കേണ്ടത് യുഎഇയിലായിരുന്നു. പാക്കിസ്ഥാനിൽ ടൂർണമെന്റ് സംഘടിപ്പിച്ചാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
   You may also like:സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]
   “ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയെന്ന് നടക്കുമെന്ന് പറയാൻ പ്രയാസമാണ്. ഞങ്ങൾ ഞങ്ങളുടെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്, പക്ഷേ സർക്കാർ നിയമങ്ങൾ അറിയുന്നതുവരെ ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. കളിക്കാരുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ളതിനാൽ തിരക്ക് കൂട്ടുന്നില്ല. അനുദിനം കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, ”ഗാംഗുലി പറഞ്ഞു.

   അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന വിഷയം സജീവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. ടി20 ലോകകപ്പ് സംഘടിപ്പിക്കുന്ന കാര്യത്തിൽ ഐസിസി തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം ഐപിഎൽ പ്രധാനമാണ്. അത് നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഗാംഗുലി അറിയിച്ചു.
   Published by:user_49
   First published:
   )}