• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടണം; ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും

ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടണം; ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്

  • Last Updated :
  • Share this:
    ദുബായ്: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ്

    കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യയുടെ ആദ്യതോല്‍വിയായിരുന്നു അത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഇത്തവണ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

    കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

    അതേസമയം പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുംറ പരിക്കുകാരണം ടൂര്‍ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ട്. സ്പിന്‍ ബൗളര്‍മാരായി ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ് എന്നിവരുണ്ട്.

    കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തില്‍ പ്രധാനപങ്കുവഹിച്ച പാക് ഇടംകൈയന്‍ പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രിഡി പരിക്കുകൾ കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.

    ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം
    രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
    Published by:Jayesh Krishnan
    First published: