• HOME
  • »
  • NEWS
  • »
  • sports
  • »
  • Asia Cup 2022 | 'സൂര്യകുമാര്‍ ഷോ' ; ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

Asia Cup 2022 | 'സൂര്യകുമാര്‍ ഷോ' ; ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 59 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

  • Last Updated :
  • Share this:
    ദുബായ് : ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 59 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

    താരതമ്യേന ദുര്‍ബലരായ ഹോങ് കോങ്ങിനെതിരേ  ഇന്ത്യയ്ക്ക് വേണ്ടി അത്ര നല്ല തുടക്കമല്ല ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ക്ക് വെറും 38 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിതിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. 13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രോഹിത്തിനെ ആയുഷ് ശുക്ല അസിയാസ് ഖാനിന്റെ കൈയ്യിലെത്തിച്ചു.

    പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 90 കടത്തി. പക്ഷേ റണ്‍റേറ്റ് കുറഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാല്‍ സ്‌കോര്‍ 94-ല്‍ നില്‍ക്കേ രാഹുലിനെ മടക്കി ഹോങ് കോങ് തിരിച്ചടിച്ചു. മുഹമ്മദ് ഗസന്‍ഫാറിന്റെ പന്തില്‍ സ്‌കോട് മക്കെച്ചിനിയെയ്ക്ക് ക്യാച്ച് സമ്മാനിച്ച് രാഹുല്‍ മടങ്ങി. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത് താരം മടങ്ങി.

    രാഹുലിന് ശേഷം സൂര്യകുമാര്‍ യാദവ് വന്നതോടെ ടീം സ്‌കോറിന് വേഗത കൈവരിക്കാനായി കോലിയും സൂര്യകുമാറും വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ കോലി അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം കരിയറിലെ 31-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയിലെത്തിയത്.

    അവസാന ഓവറുകളില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ്  ഇന്ത്യന്‍ സ്‌കോര്‍ 190 കടത്തിയത്. സൂര്യകുമാര്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ അടിച്ച് അര്‍ധസെഞ്ചുറി നേടി. വെറും 22 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. അവസാന ഓവറില്‍ സൂര്യകുമാര്‍ നാല് സിക്‌സടക്കം 26 റണ്‍സാണ് അടിച്ചെടുത്തത്.  45 പന്തുകളില്‍ നിന്ന് 98 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

    സൂര്യകുമാര്‍ 26 പന്തുകളില്‍ നിന്ന് ആറ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 68 റണ്‍സെടുത്തും കോലി 44 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 59 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഹോങ് കോങ്ങിനായി ആയുഷ് ശുക്ലയും ഗസന്‍ഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
    Published by:Arun krishna
    First published: