• HOME
  • »
  • NEWS
  • »
  • sports
  • »
  • Asia Cup | വിരാട് കോലിക്ക് അർധസെഞ്ചറി ; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് 182 റൺസ് വിജയലക്ഷ്യം

Asia Cup | വിരാട് കോലിക്ക് അർധസെഞ്ചറി ; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് 182 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്

  • Last Updated :
  • Share this:
    ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ 182 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയുടെ അര്‍ധ സെഞ്ചറി (44 പന്തില്‍ 60) ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി.

    ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 31 പന്തില്‍ 54 റണ്‍സടിച്ചുകൂട്ടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ ഷദാബ് ഖാന്‍ മടക്കി. 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്താണ് രാഹുലും മടങ്ങിയത്.

    പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 126 വരെയെത്തിച്ചു. 14-ാം ഓവറില്‍ പന്തിനെയും ഷദാബ് ഖാന്‍ പുറത്താക്കി. 12 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ദീപക് ഹൂഡ 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി.

    കഴിഞ്ഞദിവസം പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറിയ രവീന്ദ്ര ജഡേജ പകരം ദീപക് ഹൂഡ ഇന്ത്യന്‍ ടീമിലെത്തി. ഹോങ് കോങ്ങിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി. ആവേശ് ഖാന് പകരം രവി ബിഷ്‌ണോയ് കളിക്കും. ദിനേഷ് കാര്‍ത്തിക്കും ടീമിലില്ല. പാക് ടീമില്‍ പരിക്കേറ്റ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്‌നൈന്‍ ടീമിലെത്തി.
    Published by:Arun krishna
    First published: