• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റഷ്യയിൽ 'ഏഷ്യ' കസറി

News18 Malayalam
Updated: June 29, 2018, 8:48 AM IST
റഷ്യയിൽ 'ഏഷ്യ' കസറി
News18 Malayalam
Updated: June 29, 2018, 8:48 AM IST
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് റഷ്യയിൽ കണ്ടത്. ജപ്പാൻ പ്രീക്വാ‍ട്ടറിലെ ഏക ഏഷ്യൻ സാന്നിധ്യമായപ്പോൾ അഭിമാന വിജയങ്ങളോടെ തന്നെയാണ് കൊറിയയും ഇറാനും സൗദിയും മടങ്ങുന്നത്.

മൊറോക്കോയെ ഒരു ഗോളിന് തോൽപ്പിച്ച് ഇറാനാണ് റഷ്യയിൽ ഏഷ്യൻ വിജയങ്ങൾക്ക് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ സ്പെയിനിനോട് സമനിലക്കരികിലെത്തിയ അവ‍ർ അവസാന മത്സരത്തിൽ പോർച്ചുഗലിനോട് ഒപ്പത്തിനൊപ്പം നിന്നു.

ഇറാൻ തുടങ്ങി വച്ചത് ജപ്പാൻ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ ഫേവറിറ്റുകളായ കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് ജപ്പാനും ആദ്യ റൗണ്ടിൽ ഏഷ്യൻ പ്രതീക്ഷകൾ കാത്തു സൂക്ഷിച്ചു. രണ്ടാം മത്സരത്തിൽ സെനഗലിനെ സമനിലയിൽ പിടിച്ച ജപ്പാൻ അവസാന മത്സരത്തിൽ തോറ്റെങ്കിലും പ്രീക്വാർട്ടറിലെ ഏക എഷ്യൻ സാനിധ്യമായി.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റായിരുന്നു സൗദി അറേബ്യയും ദക്ഷിണ കൊറിയയും തുടങ്ങിയത്. എന്നാൽ അവസാന മത്സരത്തിൽ ഈജിപ്തിനെതിരെ അഭിമാന വിജയം നേടി റഷ്യ വിടാൻ സൗദിക്കായി.

നി‌ർഭാഗ്യം കൊണ്ട് മാത്രം പ്രീക്വാ‌‍ർട്ടറിലെത്താതിരുന്ന കൊറിയയിലൂടെ ആയിരുന്നു റഷ്യയിലെ ഏഷ്യൻ വിപ്ലവം. അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ലോകകപ്പിന് പുറത്താക്കിയാണ് അവർ റഷ്യയിൽ നിന്നും മടങ്ങിയത്. മെക്സിക്കോ സ്വീഡനോട് പരാജയപ്പെട്ടത് കൊണ്ട് മാത്രമാണ് അ‍ർഹിച്ച പ്രീക്വാ‍‌‌ർട്ട‍‌ർ ബ‌ർത്ത് കൊറിയക്ക് നഷ്ടമായത്.

ഇറാന്റെ പ്രകടനവും, സൗദി അറേബ്യയുടെ ഈജിപ്തിനെതിരെയുള്ള വിജയവും, ജ‌ർമനിക്കെതിരായ കൊറിയൻ വിപ്ലവവും ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശനവുമെല്ലാം കൂട്ടി വായിച്ചാൽ ഏഷ്യൻ ഫുട്ബോൾ മികവിന്റെ പാതയിലാണെന്ന് കാണാം. 2022ലെ ഖത്തർ ലോകകപ്പിൽ ഈ സൂചനകളുടെ ഫലങ്ങൾ പൂർണ്ണമായും കാണാൻ കഴിഞ്ഞേക്കും എന്ന് പ്രതീക്ഷിക്കാം.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...