• HOME
  • »
  • NEWS
  • »
  • sports
  • »
  • ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി യു ചിത്രക്ക് സ്വർണം

ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി യു ചിത്രക്ക് സ്വർണം

ഇന്ത്യക്ക് മൂന്നാം സ്വർണം

പി യു ചിത്ര

പി യു ചിത്ര

  • News18
  • Last Updated :
  • Share this:
    ദോഹ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻ‌ഷിപ്പിൽ മലയാളി താരം പി യു ചിത്രക്ക് സ്വർണം. 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര സ്വർണം നേടിയത്. മീറ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണ് ഇത്. 4:14.56 സമയം കൊണ്ടാണ് ചിത്ര ഒന്നാമതായി ഫിനിഷ് ചെയ്തത്. മെല്ലെ ഓടിത്തുടങ്ങിയ ചിത്ര അവസാന ലാപ്പിൽ നടത്തിയ കുതിപ്പാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്.

    എന്നാൽ, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്.

    2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരും നേരത്തെ സ്വർണം സ്വന്തമാക്കിയിരുന്നു.

    നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. 3 സ്വർണമടക്കം 16 മെഡലുമായി ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും



    First published: