• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും


Updated: August 24, 2018, 11:03 AM IST
ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും

Updated: August 24, 2018, 11:03 AM IST
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് തുഴച്ചിൽ വിഭാഗത്തിൽ ഇന്ത്യക്ക് ഒരു സ്വർണവും ഇന്ത്യക്ക് രണ്ട് വെങ്കലവും. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൾ തുഴച്ചിലിൽ ഇന്ത്യയുടെ സവർണ് സിംഗ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിംഗ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 6:17.13 സെക്കന്റിലാണ് ഇവർ ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത്കുമാറും ഭഗവാൻ സിംഗുമാണ് വെങ്കലം നേടിയത്. സിംഗിൾ സ്കൾസ്‍ ഫൈനലിൽ 7:18.16 സെക്കന്റിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ 500 മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.



ടെന്നീസ് പുരഷ ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ- ദിവിജ് ശരൺ സഖ്യം കസാഖ്സ്ഥനിലെ അലക്സാണ്ടർ ബ്യൂബിക്- ഡെന്നീസ് യെവ്സെയേവ് സഖ്യത്തെ നേരിടുമ്പോൾ സ്വർണത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.
First published: August 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍