• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

‌ഏഷ്യൻ ഗെയിംസ്: ടെന്നീസിൽ ബൊപ്പണ്ണ- ശരൺ സഖ്യത്തിന് സ്വർണം


Updated: August 24, 2018, 12:30 PM IST
‌ഏഷ്യൻ ഗെയിംസ്: ടെന്നീസിൽ ബൊപ്പണ്ണ- ശരൺ സഖ്യത്തിന് സ്വർണം

Updated: August 24, 2018, 12:30 PM IST
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ടെന്നീസ് പുരുഷ ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ- ദിവിജ് ശരൺ സഖ്യം സ്വർണം നേടി. കസാഖിസ്ഥാന്റെ അലക്സാണ്ടർ ബ്യൂബിക്- ഡെന്നീസ് യെവ്സെയേവ് സഖ്യത്തെ 6-3, 6-4 നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Loading...
നേരത്തെ തുഴച്ചിൽ വിഭാഗത്തിൽ ഇന്ത്യ ഒരു സ്വർണവും രണ്ട് വെങ്കലവും സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൾ തുഴച്ചിലിൽ ഇന്ത്യയുടെ സവർണ് സിംഗ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിംഗ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 6:17.13 സെക്കന്റിലാണ് ഇവർ ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത്കുമാറും ഭഗവാൻ സിംഗുമാണ് വെങ്കലം നേടിയത്. സിംഗിൾ സ്കൾസ്‍ ഫൈനലിൽ 7:18.16 സെക്കന്റിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ 500 മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍