നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒന്നുകളുടെ കളി- 11/11/11 11:11ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ്

  ഒന്നുകളുടെ കളി- 11/11/11 11:11ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ്

  • Last Updated :
  • Share this:
   ഹൊബാർട്ട്: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ഏകദിനം പുരോഗമിക്കുമ്പോഴാണ് ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് ഒരു കണക്ക് പുറത്ത് വരുന്നത്. 2011 നവംബർ 11ന് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനം. 236 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഒന്നിന് 125 എന്ന നിലയിലായിരുന്നു. അപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ് കൂടി വേണമായിരുന്നു. ഈ സമയത്താണ് ഒന്നുകളുടെ അപൂർവതയായി ആ സംഖ്യാ വിസ്മയം സ്ക്രീനിൽ തെളിഞ്ഞത്. '11/11/11 11:11ന് ദക്ഷിണാഫ്രിക്ക നീഡ് 111 റൺസ് ടു വിൻ'.

   ഓസീസിനെ അവരുടെ നാട്ടിൽ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

   ഇത്തരമൊരു സംഖ്യാ വിസ്മയം ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവ്വമാണ്. ചിലപ്പോഴൊക്കെ റൺസും വിക്കറ്റുമൊക്കെ ഒരുപോലെ വന്നിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായി തീയതിയും സമയവും റൺസുമൊക്കെ ഒരുപോലെ വന്നിട്ടില്ലെന്ന് തന്നെ പറയാം.

   ഏതായാലും ക്രിക്കറ്റിലെ ഈ സംഖ്യാവിസ്മയത്തിന്‍റെ ഏഴാം വാർഷികത്തിലും മറ്റൊരു ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പോരാട്ടം നടന്നുവെന്നത് മറ്റൊരു യാദൃശ്ചികതയായി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ 40 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി.
   First published:
   )}