ആഫ്രിക്കൻ നേഷൻസ് കപ്പിലെ (African Nations Cup) മത്സരത്തിനിടെ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് ആരാധകർ മരിച്ചു. കാമറൂണിന്റെ (Cameroon) തലസ്ഥാനമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയമാണ് (Olembe Stadium) ദുരന്തത്തിന് വേദിയായത്.
ടൂർണമെന്റിൽ കൊമോറൊസ് ദ്വീപിനെതിരായ കാമറൂണിന്റെ (Cameroon vs Comoros) തമ്മിലുള്ള മത്സരം കാണാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കാണികൾക്ക് പരിമിത തോതിൽ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ വലിയ സംഘം ആരാധകർ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ നടത്തിയ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്.
നിലവിൽ പുറത്തുവരുന്ന കണക്കുകളിൽ ആറ് പേർ മാത്രമാണ് മരിച്ചത് എന്നാണ് പറയുന്നതെങ്കിലും മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് കാമറൂൺ സെൻട്രൽ റീജിയൺ ഗവർണർ നസേരി പോൾ ബിയ അറിയിച്ചു. മരിച്ചവരുടെ കണക്കുകൾ നൽകാനുള്ള മാനസിക അവസ്ഥയിൽ അല്ല തങ്ങൾ നിലവിൽ നിൽക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ച് അധികൃതർ ഗേറ്റ് അടച്ചത് തിക്കും തിരക്കും ഉണ്ടാകാൻ കാരണമാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാൽപ്പതോളം ആരാധകരെ കാമറൂണിലെ മെസ്സാസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. 60,000 കാണികൾക്ക് മത്സരം കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാർ 50,000 ആയി ചുരുക്കുകയായിരുന്നു.
Six people are reported to have been killed and dozens hurt in a crush outside a stadium hosting an Africa Cup of Nations match in Cameroon.
Video footage showed football fans struggling to get access to the Paul Biya stadium in a neighbourhood of the capital Yaounde. pic.twitter.com/a6WLbFZORj
ഞായറാഴ്ച യൗണ്ടെയിലെ ഒരു നിശാക്ലബ്ബിൽ സ്ഫോടന പരമ്പരയുണ്ടായ തീപിടിത്തത്തിൽ 17 പേരെങ്കിലും മരിച്ചതിന് ശേഷം ഒരു ദിവസത്തിനിടെ രാജ്യത്തിനേറ്റ രണ്ടാമത്തെ ഗുരുതരമായ ആഘാതമായിരുന്നു തിങ്കളാഴ്ചത്തെ സംഭവം.
സ്റ്റേഡിയത്തിലുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (Confederation of African Football, AFCON) അറിയിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ ഇത് ആദ്യമായിട്ടാണ് കാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പിന് വേദിയായത്. 2019 ൽ ടൂർണമെന്റ് നടത്താൻ കാമറൂണിന് അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ടൂർണമെന്റ് ഈജിപ്തിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കൊമോറൊസ് ദ്വീപിനെതിരായ മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച കാമറൂൺ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.